Malayalam lyrics
മായാതെ മായാതെ തൂമഞ്ഞിൽ മായാതെ തോരാതെ ആരാരോ ഈണങ്ങൾ മൂളുമ്പോൾ അകലങ്ങൾ എങ്ങു പോയെങ്ങോ തെളിവാനം ചാരെയായ് എങ്ങും പുതുവർണ്ണം തൂകി നീയെന്തേ തിരയുന്നു നീർമണി പോലെ നദിയേ അരികിൽ നീയൊഴുകുന്നോ മഴയായ് പെയ്തലിയുന്നോ ചിറകേ പതിയേ നീ ഉയരുന്നോ പകലായ് നാമുണരുന്നോ പിറകിൽ.. മായാതെ മായാതെ തൂമഞ്ഞിൽ മായാതെ തോരാതെ ആരാരോ ഈണങ്ങൾ മൂളുമ്പോൾ മിണ്ടാതെ പോയ മേഘങ്ങൾ ദൂരേയ്ക്കു പോയ ദീപങ്ങൾ ഏതോ രാവിൻ മന്ത്രത്തേരിൽ പോരുന്നോ പ്രിയ മേഘം നാം കണിപ്പൂവിൻ കണ്ണിൻ ഈറൻ ചില്ലിൽ നേരിൻ പൊൻതാരമായ് നദിയേ അരികിൽ നീയൊഴുകുന്നോ മഴയായ് തേനൊലിയുന്നോ ചിറകേ പതിയേ നീ ഉയരുന്നോ പകലായ് നാമുണരുന്നോ പിറകിൽ.. മായാതെ മായാതെ തൂമഞ്ഞിൽ മായാതെ തോരാതെ ആരാരോ ഈണങ്ങൾ മൂളുമ്പോൾ അകലങ്ങൾ എങ്ങു പോയെങ്ങോ തെളിവാനം ചാരെയായ് എങ്ങും പുതുവർണ്ണം തൂകി നീയെന്തേ തിരയുന്നു നീർമണി പോലെ നദിയേ അരികിൽ നീയൊഴുകുന്നോ മഴയായ് തേനൊലിയുന്നോ ചിറകേ പതിയേ നീ ഉയരുന്നോ പകലായ് നാമുണരുന്നോ പിറകിൽ..
Song information
വർഷം: 2026
സംഗീതം: 4 മ്യൂസിക്സ്
ഗാനരചന: ജിസ് ജോയ്
ഗായകർ: ജെ ആർ ദീപക്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: അറ്റ് - വെൽകം ടു ദ ഡാർക്ക് സൈഡ്
Explore this song
- Film / album: അറ്റ് - വെൽകം ടു ദ ഡാർക്ക് സൈഡ്
- Composer: 4 മ്യൂസിക്സ്
- Lyricist: ജിസ് ജോയ്