Malayalam lyrics

നറുതിങ്കൾ നീ നിധിയാണെന്നും
ഒരു തുവൽ തണലേകും മൊഴിയാണെന്നും
ചെറുതെന്നൽ നീ ചിറകാണെന്നും
നനുനോവിൻ നിറമോലും സുഖമാണെന്നും
കുറുമ്പിൻ ഇതളേ കളിയാടുമ്പോൾ
ചിതറും പൂം ചിരിയാലെ കഥ ചൊല്ലുമ്പോൾ
മധുരം പൊഴിയും നിൻ ഈണങ്ങൾ
പാടാം രാരീരങ്ങൾ ഓ...ഓ...
പൂങ്കുരുവികൾ പൊന്നരുവികൾ
പൂന്തണലുകൾ എൻ വഴികളിൽ
നല്ലൊരു കഥ കുഞ്ഞൊരു മഴ
മഞ്ഞിതളായ് കൺ മണികളിൽ
ആടും പൂ മരങ്ങളും മാമയിലുകളും മെല്ലെ
പാടും കുഞ്ഞരുവികൾ തേൻ നിലവുകളായ്
നീയെൻ തൂവൽ തിരയും പ്രാവേ
ഉയിരിൻ ഉയിരാണെന്നുയിരേ
ഈറൻ മിഴിയിൽ അലിയും പൂവേ
പനിനീർ മണിയാം കൺമണിയേ
ഏതോ താരങ്ങൾ വരജപമോടെ
നെറുകിൽ പവിഴം തൂകുമ്പോൾ
മായും ഈ നോവും മിഴിയിലെ ഇരുളും
താനേ തോരും മെല്ലെ
പുലരാൻ ഒരു നേരാവണം ഉയരാം ഒരു നാളിൽ
കനിവോ നിറയേണം ഓമൽ പൂവേ
അരികെ ഒരു തണലായ് കണിമലരേ കൺമണിയേ
ഇനി നീയാണെൻ ജീവൻ പൊന്നേ ഓ... ഓ...
നറുതിങ്കൾ നീ നിധിയാണെന്നും
ഒരു തുവൽ തണലേകും മൊഴിയാണെന്നും
ചെറുതെന്നൽ നീ ചിറകാണെന്നും
നനുനോവിൻ നിറമൂറും സുഖമാണെന്നും
പൂങ്കുരുവികൾ പൊന്നരുവികൾ
പൂന്തണലുകൾ എൻ വഴികളിൽ
നല്ലൊരു കഥ കുഞ്ഞൊരു മഴ
മഞ്ഞിതളായ് കൺ മണികളിൽ

Song information

വർഷം: 2026

സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ

ഗാനരചന: ജിസ് ജോയ്

ഗായകർ: ഹരിചരൻ ശേഷാദ്രി, ആരതി എം എൻ അശ്വിൻ, വാസുദേവ് കെ രാജ, നോറ ജെയ്ക്‌സ്, ശ്രിത ഗണേഷ്, മേധ ഗണേഷ്, ചിന്മയി

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ആരം

Explore this song