Malayalam lyrics
പേമാരിക്കലിയാറി തീയെല്ലാം തണലായി രാമാറി പകലേറും നേരക്കാറ്റ് പേരില്ലാ വഴി താണ്ടി നേരാഴും പുഴ നീന്തി ഏതേതോ ശരിതേടും ദൂരത്താര് കാടേറി പോകുന്നോ കഥയെല്ലാം ഒരുപാട് ചൂടാറിത്തീരുന്നോ ഇടനെഞ്ചിൻ കനലോട് എതുരാകെ പോകേണം വേരാഴം കാണാനായ് പേമാരിക്കലിയാറി തീയെല്ലാം തണലായി രാമാറി പകലേറും നേരക്കാറ്റ് ആ കുറ്റാക്കൂരിരുട്ടത്ത് നേരത്താകെട്ട നേരത്ത് ഇത് ഉറ്റോനേറ്റ വെട്ടത്ത് ചുടുരക്തം കെട്ടിനിപ്പാണ് ദേ കാണ് കാക്കിയാണ് കുപ്പായം ഉള്ളിലട്ടിയിട്ട ചോദ്യമുണ്ടതെപ്പോഴും കണ്ണ് വെട്ടമോടെ വട്ടമിട്ട് ചുറ്റോളം ഇനി സത്യമേതുമുന്നമിട്ടു സഞ്ചാരം ഹാ കാലമേ തൊടാതെ മാറി നിക്കടാ ഈ കാട് വെട്ടിമാറ്റിടാനതൂഴമിട്ടെടാ കണ്ണെത്തിടാത്ത ലക്ഷ്യമുണ്ട് ദൂരമെത്തറ ആ ദിക്ക് തേടി ചട്ടമേറി ഉള്ളു നീറി നീ വാ നാളത്തെ നേരങ്ങൾ മാറീടാം രാവെല്ലാം പൂവെല്ലാം നോവേകാം ഒരോരോ നാളെണ്ണി പായുമ്പോൾ ചോടെല്ലാം ആ മണ്ണിൽ വീണീടാം വിദൂരെ ഇതാരോ മറഞ്ഞു യാതൊന്നും ചൊല്ലാതെ വിചാരം വിമൂകമായി പിടഞ്ഞു പ്രാണൻ്റെ ഉൾത്തീയിൽ ഉരുകുന്നുവോ പതഞ്ഞു പൊള്ളുന്നൊരോർമ്മയിൽ ശിലയായുറഞ്ഞൊരേതു മോഹങ്ങളോ ദേ കാണ് കാക്കിയാണ് കുപ്പായം ഉള്ളിലട്ടിയിട്ട ചോദ്യമുണ്ടതെപ്പോഴും കണ്ണ് വെട്ടമോടെ വട്ടമിട്ട് ചുറ്റോളം ഇനി സത്യമേതുമുന്നമിട്ടു സഞ്ചാരം ഹേ കാലമേ തൊടാതെ മാറി നിക്കടാ ഈ കാട് വെട്ടിമാറ്റിടാ നതൂഴമിട്ടെടാ കണ്ണെത്തിടാത്ത ലക്ഷ്യമുണ്ട് ദൂരമെത്തറ ആ ദിക്ക് തേടി ചട്ടമേറി ഉള്ളു നീറി നീ വാ പേമാരിക്കലിയാറി തീയെല്ലാം തണലായി രാമാറി പകലേറും നേരക്കാറ്റ് പേരില്ലാ വഴി താണ്ടി നേരാഴും പുഴ നീന്തി ഏതേതോ ശരിതേടും ദൂരത്താര് കാടേറി പോകുന്നോ കഥയെല്ലാം ഒരുപാട് ചൂടാറിത്തീരുന്നോ ഇടനെഞ്ചിൻ കനലോട് എതുരാകെ പോകേണം വേരാഴം കാണാനായ്
Song information
വർഷം: 2026
സംഗീതം: രോഹിത് ഗോപാലകൃഷ്ണൻ
ഗാനരചന: ജോ പോൾ
ഗായകർ: അതുൽ നറുകര, യാസിൻ നിസാർ, സയനോര ഫിലിപ്പ്, കാർത്തിക് രായിരത്ത്, അജയ് ശ്രാവൺ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ആരം
Explore this song
- Film / album: ആരം
- Composer: രോഹിത് ഗോപാലകൃഷ്ണൻ
- Lyricist: ജോ പോൾ