Malayalam lyrics
മലരേ ... ഇതളുകൾ വാടുന്നോ മിഴിയിൽ ... മഴമുകിൽ മൂടുന്നോ താനേ ... അറിയാതൊരു പകലിൻ അരുതാതൊരു വെയിലിൽ സ്വയം ഉരുകീ ചുടുനോവിൻ നീരായ് നീ മുറിവുകൾ ഒഴിയാതെ മറുമൊഴി ഒഴിയാതെ ശിലയായ് നെഞ്ചിലുറയും നേരം നീ തളരുകയോ കനവുകൾ പാതി വഴിയിൽ പിടയുകയോ മറവിയിൽ ഒരുപിടി മോഹമിവിടെ ഇനി അകലുകയോ ചെങ്കനലെഴും ഇരുളിൽ നീയേ സങ്കടക്കടൽ നീന്തിയതാരറിയാൻ കണ്ണീർമഴയിൽ എങ്ങോവരെ ഏകയായ് അകലെ തെരുതെരെ ഓർമ്മകൾ ഇനി നിന്നിൽ തിരികെ വരുന്നോ പിരിയാതെ ഒരു തുണ നിഴലായ് ഒരു തണൽ മരമായ് ഉയിരിൻ മേലാകെ അകമേ ... അകമേ വീണുടയും മനസ്സേ നീ തേടുന്നുവോ വെൺദൂരങ്ങൾ കാണാദൂരെ ഒരേ നിഴൽ പടരുന്നോ അതേ അഴൽ തുടരുന്നോ
Song video
Song information
Music: ജേക്സ് ബിജോയ്
Lyricist: ജോ പോൾ
Singer: ശ്രുതി ശിവദാസ്
Film/album: തുടക്കം
Explore this song
- Singer: ശ്രുതി ശിവദാസ്
- Film / album: തുടക്കം
- Composer: ജേക്സ് ബിജോയ്
- Lyricist: ജോ പോൾ