Malayalam lyrics
രാവുകളിൽ നീയെൻ കനവിൽ വന്നില്ലേ കളിപറയാൻ കാതിൽ കാറ്റായ് മാറീല്ലേ ആ വിരലാൽ മെല്ലേ മുടിയിൽ തഴുകീല്ലേ കണ്ണിമകൾ നിറയെ മലരായ് മൂടീല്ലേ ഒരുകോടി നക്ഷത്രങ്ങൾ ചിരികുടയും മനസ്സാകെ വർണ്ണങ്ങൾ കുടമാറും ഒരു നോക്കിലില്ലേയീ നീലക്കടലാഴം അറിയാതെയറിയാതെ അരികേ നീ വരുംനേരമൊരു ഗാനം നിറയേ നിറയേ ഇനിയും പെയ്തുതോരാതെ മുകിലാർദ്രമായ് പൊഴിയും ജലകണികകളിൽ നീരുതിരും രാമഴയിൽ നീയും ഞാനും തനിയേ നാളുകളായ് ഉള്ളിൽ വിടരും പൂവല്ലേ ഞാനറിയാതെന്നിൽ നിറയും വരമല്ലേ ഒരുകോടി നക്ഷത്രങ്ങൾ ചിരികുടയും മനസ്സാകെ വർണ്ണങ്ങൾ കുടമാറും ഒരു നോക്കിലില്ലേയീ നീലക്കടലാഴം അറിയാതെയറിയാതെ
Song information
Music: റോബി എബ്രഹാം
Lyricist: ജോ പോൾ
Singer: മഡോണ സെബാസ്റ്റ്യൻ
Film/album: യൂ ടൂ ബ്രൂട്ടസ്
Explore this song
- Singer: മഡോണ സെബാസ്റ്റ്യൻ
- Film / album: യൂ ടൂ ബ്രൂട്ടസ്
- Composer: റോബി എബ്രഹാം
- Lyricist: ജോ പോൾ