Malayalam lyrics

നാരായണ ജയ ..........
പഞ്ചറുപോലെ എഞ്ചിനിൽ നിന്ന്
നെഞ്ചില് തീയാണേ
കച്ചറ കാട്ടി മച്ചില് കേറി കാട്ടണനീയാണേ
പൊട്ടണ വേലി കെട്ടണ നേരം
ബിറ്ററ് സീനാണേ
പറയാനിത്തിരി പാടാണേ
കരയാനൊത്തിരി നേരാണേ
നീ പണ്ടേ മുട്ടണ കൂട്ടം
തട്ടണനേരം പെട്ടത് ഞാനാണേ
ആ ഒത്തിരിയായാൽ മൊത്തമിതെല്ലാം
പത്തിരിപോലാണേ
നട്ടതുപോലും പട്ടതു പോലെ
കുത്തിയിരിപ്പാണേ
പറയാനിത്തിരി പാടാണേ
കരയാനൊത്തിരി നേരാണേ
അടി പൂരമായ് കലക്കണം ഇനിയുണ്ട് മറുകര ബ്രോ
ചിരി മായണ് ചതിയിനി പലവിധ മറുപടി മോ
ഈ വിധിയുടെ കളിയില് കനത്തില് പിടിയിനി തോ
ഇനി കാണടി താണ്ഡവം കാണടി പോർ
നാരായണ ജയ ..........
മൊടി ഇറക്കല്ലെ മോനേ മൂടു പിടി
പടിയിറങ്ങണനേരം അത്തറടി
തിരുത്തിന്റ്റെ വിരുന്ന് ഒരുക്കാൻ വെക്ക് വെടി
ഡോണ്ട് വറി ചിൽ ബഡി
ദേ സീറ്റ് റെഡി കേറി ബീറ്റ് പിടി
നല്ല കാടൻ അടി വേണങ്കി നാടൻ അടി
മടി മാറ്റിപിടി അടി ചാടിക്കടി
നമ്മ പറയണതൊക്കെ ഒന്ന് കേക്ക് ഗഡി
എട്ടിൻ്റെ പണിക്കുള്ള കണക്കാണേ
റിവഞ്ച് മോട് മോനേ കലിപ്പാണേ
സ്‌കെച്ചിട്ട് തക്കുനോക്കി നടപ്പാണേ
വട്ടത്തിൽ ആകെ മൊത്തം വെടക്കാണേ
എട്ടിൻ്റെ പണിക്കുള്ള കണക്കാണേ
റിവഞ്ച് മോട് മോനേ കലിപ്പാണേ
ചുറ്റിക്കും പൊന്നേ നിന്നെ ഇരുത്താണേ
കട്ടക്ക് മുടുപ്പിക്കും മറക്കാതെ
അടി പൂരമായ് കലക്കണം ഇനിയുണ്ട് മറുകര ബ്രോ
ചിരി മായണ് ചതിയിനി പലവിഥ മറുപടി മോ
ഈ വിധിയുടെ കളിയില് കനത്തില് പിടിയിനി തോ
ഇനി കാണടി താണ്ഡവം കാണടി പോർ
നാരായണ ജയ ..........
താനാനേ തന്നേ നന്നേ നാ.......

Song information

വർഷം: 2026

സംഗീതം: അങ്കിത് മേനോൻ

ഗാനരചന: ആദർശ് അജിത്ത്, ബ്ലാക്ക്‌

ഗായകർ: പ്രണവം ശശി, ബ്ലാക്ക്‌, സോണി മോഹൻ, അനില രാജീവ്, അജ്മൽ ഫാത്തിമ പർവീൺ, ആവണി മൽഹാർ, മുഹമ്മദ് ഹബീബ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: പെണ്ണ് കേസ്

Explore this song