Malayalam lyrics

തേടുന്നു ഭൂതത്തിൻ കഥ ഉയിരല്ലാതെ
മാനം തീരും വരെയോ പോക്കെല്ലാമേ
കാണാതായേ കാണാതായേ
തിരിയോ തീരാറായേ
കാതങ്ങൾ പറന്ന്
ഇത് കാണാനാലും വിങ്ങിയ ഞെട്ടിൽ
പുരത്തിൽ തിരഞ്ഞ്
കനലാകാൻ മാത്രം ഉള്ളൊരു വിത്ത്
കൂടുന്നേ കുരുക്ക്
നേരിൻ മേൽ വിധി എന്നൊരു ദിക്ക്
കാലത്തിൻ കറക്ക്
അത് തീരാതോടുകയോ
പാടുന്നേ കണക്ക്
കൂടിൻ നിശ്ചലു മൊന്നിനുമെന്നേ
പാറുന്നേ അകത്ത്
തുണയാണായില്ലിനി ആരുമടുത്ത്
കൂടുന്നേ കുരുക്ക്
നേരിൻ മേൽ വിധി എന്നൊരു ദിക്ക്
കാലത്തിൻ കറക്ക്
അത് തീരാതോടുകയോ
ഭാരങ്ങൾ പേറി ആരംഭം തേടി
ജീവൻ കൊണ്ടോടി മിണ്ടാതായി
നേരത്തിൻ പോക്കിൽ നിന്നെയും തേടൽ
വെമ്പൽ തൻ കാറ്റിൽ വയ്യാതായി
കാണാതായേ കാണാതായേ
ഇനിയോ തീരാറായേ
കാലത്തിൽ കണക്ക്
കൂടിൻ നിശ്ചലു മൊന്നിനുമെന്നേ
കാലത്തിൽ കണക്ക്
അത് തീരാതോടുന്നോ
നേരിൻ മേൽ വിധി എന്നൊരു ദിക്ക്
കാലത്തിൻ കറക്ക്
അത് തീരാതോടുകയോ
ഊരിൻ്റെ കറക്കം
അത് നിനക്കാതാകും പോലൊരു നേട്ടം
കാതങ്ങൾ തിരഞ്ഞ്
കഥയായതെല്ലാം കേട്ടറിഞ്ഞ്
അഴിയാകുരുക്കിൽ തീരുകയോ

Song information

വർഷം: 2026

സംഗീതം: ഹാനിയ നഫീസ

ഗാനരചന: ഹാനിയ നഫീസ

ഗായകർ: നേഹ എസ് നായർ, കോറസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: പെണ്ണ് കേസ്

Explore this song