Malayalam lyrics
പറയാന് മറന്ന (2) പറയാന് മറന്ന പരിഭവങ്ങള് പറയാന് മറന്ന പരിഭവങ്ങള് (2) വിരഹാര്ദ്രമാം മിഴികളോർക്കേ സ്മരണകള് തിരയായ് പടരും ജലധിയായ് (2) പൊഴിയും നിലാവുപോല് വിവശനായ് പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ അലയൂ നീ ചിരന്തനനാം... (2) സാന്ധ്യമേഘമേ നീ വരുമപാരമീ മൂകവീഥിയില് (2) പിരിയാതെ വിടരാതടര്ന്ന വിധുര സുസ്മിതം എരിയുമേക താരകയായ് വഴി തെളിയ്ക്കയോ പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ പഴയൊരു ധനുമാസരാവിന് മദസുഗന്ധമോ (2) തഴുകി ഹതാശമീ ജാലകങ്ങളില് (2) പലയുഗങ്ങള് താണ്ടിവരും ഹൃദയ താപം. അതിരെഴാ മണല്ക്കടലില് ചിറകടിയ്ക്കയോ പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ സ്മരണകള് തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല് വിവശനായ് പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ
Song video
Song details
വർഷം: 1999
സംഗീതം: രമേഷ് നാരായൺ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: ഹരിഹരൻ
രാഗം: ജോഗ്
വിശദവിവരങ്ങൾ: sarathlal.2128
വിഡിയോ: നൊസ്റാൾജിക്ക് മ്യൂസിക് ചാനൽ
Album: ഗർഷോം
- Singer: ഹരിഹരൻ
- Film / album: ഗർഷോം
- Composer: രമേഷ് നാരായൺ
- Lyricist: റഫീഖ് അഹമ്മദ്