Malayalam lyrics
ഏതു കാളരാത്രികള്ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും ഏതു കാളരാത്രികള്ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും അന്തി മുട്ടുകുത്തി വീണു മാഞ്ഞു പോയിടും ഇമ്പമായ വെട്ടമെങ്ങും ആളി നിന്നിടും കബറിടങ്ങളില് കരിഞ്ഞ കനവിന് മൊട്ടുകള് ചിറകടിച്ചു കിളികളായ് പറന്നുയര്ന്നിടും ഏതു കാളരാത്രികള്ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും ഏതു കാളരാത്രികള്ക്കും അപ്പുറത്തൊരു ചേലെഴും പ്രഭാതമുണ്ടൊരിക്കലെത്തിടും ..... ചുമലില് ഒട്ടധികം നുകം ഉടലില് ചാട്ടകള് തന് ചടുല വീഴ്ചകള് എരി പിണര്പ്പുകള് അണിയും ഉറ്റവരേ ... ചുമലില് ഒട്ടധികം നുകം ഉടലില് ചാട്ടകള് തന് ചടുല വീഴ്ചകള് എരി പിണര്പ്പുകള് അണിയും ഉറ്റവരേ ... തുടല് വരിഞ്ഞിരുളിന് കുടില കന്മലയില് കഴുകിളകിയാര്ത്തു കരള് പറിക്കും കഠിന യാതനയില് ... സമനിലപ്പാലം മുടിയിഴയില് അടിപതറാതെ സമനിലപ്പാലം മുടിയിഴയില് അടിപതറാതെ ഇതിലെ വന്നവരേ - പല വിധികള് വെന്നവരേ ..........
Song details
വർഷം: 1999
സംഗീതം: രമേഷ് നാരായൺ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: ഹരിഹരൻ
വരികൾ: സൂസി
Album: ഗർഷോം
- Singer: ഹരിഹരൻ
- Film / album: ഗർഷോം
- Composer: രമേഷ് നാരായൺ
- Lyricist: റഫീഖ് അഹമ്മദ്