Malayalam lyrics
പറയാന് മറന്ന പരിഭവങ്ങള്... പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ സ്മരണകള് തിരയായ് പടരും ജലധിയായ് പൊഴിയും നിലാവുപോല് വിവശനായ്.. അലയൂ നീ ചിരന്തനനാം സാന്ധ്യമേഘമേ നീ വരും അപാരമീ മൂകവീഥിയില് പിരിയാതെ വിടരാതടര്ന്ന വിധുരസുസ്മിതം എരിയുമേകതാരകയായ് വഴി തെളിയ്ക്കയോ പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ... പഴയൊരു ധനുമാസരാവിന് മദസുഗന്ധമോ തഴുകി ഹതാശമീ ജാലകങ്ങളില് പലയുഗങ്ങള് താണ്ടിവരും ഹൃദയതാപം.. അതിരെഴാ മണല്ക്കടലില് ചിറകടിയ്ക്കയോ പറയാന് മറന്ന പരിഭവങ്ങള് വിരഹാര്ദ്രമാം മിഴികളോര്ക്കേ...
Song video
Song details
വർഷം: 1999
സംഗീതം: രമേഷ് നാരായൺ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: കെ എസ് ചിത്ര
രാഗം: ജോഗ്
വിശദവിവരങ്ങൾ: വികാസ് വേണാട്ട്
Album: ഗർഷോം
- Singer: കെ എസ് ചിത്ര
- Film / album: ഗർഷോം
- Composer: രമേഷ് നാരായൺ
- Lyricist: റഫീഖ് അഹമ്മദ്