Malayalam lyrics

മിണ്ടാട്ടമില്ലേ ചുണ്ടിൽ തൂവാനപ്പൊൻ തത്തമ്മേ
നെഞ്ചോരമുണ്ടേ ചൊല്ലാൻ പുന്നാര തേൻ നാനാഴി
മാരിക്കൊളുന്തും ചൂടി കാടിൻ മൗനം കൈനീട്ടി
കാണാക്കിനാവിൻ തുഞ്ചത്താടാൻ വായോ തത്തമ്മേ
മൂവന്തി തോറും നിന്നെ കാണാൻ ഉള്ളിൽ തേടി ഞാൻ
കാലത്തെ കായാമ്പൂ പോൽ കണ്ണിൻ തുമ്പും നീട്ടി ഞാൻ
പോകാം ഇനി പോകാം മയിലാട്ടം കാണാനായ് (2)
ആരാരും കാണാതങ്ങെ കുന്നും കാടും കേറീടാം
പാലൊളി പതയും പാതിരവനിയിൽ
പാലകൾ വിരിയും പരിമളവനിയിൽ
പൂമരുതിൻ താഴെ വീഴും പുള്ളി വെയിൽ പൊന്നും നോക്കി
പഴയൊരു പാട്ടും മൂളി കാത്തേ നിന്നു ഞാൻ
ചിറകുകളില്ലാഞ്ഞിട്ട് കനവിൻ്റെ നേരിൽ കേറി
ഇരവര നീന്തിക്കേറി കാണാൻ വന്നു ഞാൻ

Song video

Watch on YouTube

Song details

വർഷം: 2025

സംഗീതം: പ്രമോദ് സാരങ്ങ്

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകർ: അഫ്‌സൽ, അഖില ആനന്ദ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ഒരു വയനാടൻ കഥ