Malayalam lyrics
പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ പോരിശയേറിടും ത്വാഹ തൻ കണ്മണി പൂരിത നൂറ് പൂങ്കരൾ ഫാത്തിമാ പാരിലെ നാരിമാർ ആകെയിൽ മാതൃക പാരിലെ നാരിമാർ ആകെയിൽ മാതൃക പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ ദീൻവിളി കേട്ട് ജ്വാലയായ് ഫാത്തിമാ ധീരതയാലേ ശോഭിതം ഫാത്തിമാ ദൂതരെ തൂമൊഴിക്കുത്തരം ഫാത്തിമ ദാനമായ് ജീവിതം നൽകിയ ഫാത്തിമാ ആകെയും ലോകം വാഴ്ത്തിടും ഫാത്തിമാ പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ മാങ്കുഴൽ നേരിൻ ചേരിയീ ഫാത്തിമാ മാനസം ഖൈറിൽ തീർത്തൊരാൾ ഫാത്തിമാ മാതൃക മങ്കയായ് വാണതും ഫാത്തിമാ മുത്തൊലി തങ്ങളെ പിരിശമീ ഫാത്തിമ മുസ്തഫ നൂറിൻ ഇഷ്ടമീ ഫാത്തിമാ പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ തിങ്കളായ് ലങ്കും മങ്കയായ് ഫാത്തിമാ തിന്മകൾ പാടെ നീക്കിയ ഫാത്തിമാ അംഗനാ സംഗമിൽ റാണിയാൾ ഫാത്തിമാ ആഖിറം നാളിലും മാനിതം ഫാത്തിമാ ഓർമ്മയിൽ എന്നും മിന്നിടും ഫാത്തിമാ പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ പോരിശയേറിടും ത്വാഹ തൻ കണ്മണി പൂരിത നൂറ് പൂങ്കരൾ ഫാത്തിമാ പാരിലെ നാരിമാർ ആകെയിൽ മാതൃക പാരിലെ നാരിമാർ ആകെയിൽ മാതൃക പൂവിയാൾ ഹാഷിം പൂവിതൾ ഫാത്തിമാ പാൽനിലാ പുഞ്ചിരി തൂകുമാ സുന്ദരി പേരെഴും ഹൂറി പൂമകൾ ഫാത്തിമാ
Song video
Song details
വർഷം: 2026
സംഗീതം: കെ എ ലത്തീഫ്
ഗാനരചന: ഓ എം കരുവാരക്കുണ്ട്
ഗായകർ: ഡേന റസീക്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഭീഷ്മർ
- Singer: ഡേന റസീക്
- Film / album: ഭീഷ്മർ
- Composer: കെ എ ലത്തീഫ്
- Lyricist: ഓ എം കരുവാരക്കുണ്ട്