Malayalam lyrics
അമ്പലപ്രാവിന്റെ കണ്ണിലെ മിന്നലല്ലേ വെള്ളരിത്താലമായ് മുന്നിലു വന്നതല്ലേ എന്റെ നെഞ്ചിലെ മൺകലം നീറ്റിയ തേൻക്കുഴമ്പ് നിന്റെ പുഞ്ചിരി കാണുമ്പോ എന്മനം പൂങ്കുരുന്ന് പ്രാവേ മാടപ്രാവേ എന്റെ നാട്ടുമാഞ്ചില്ലയിൽ നീ വരില്ലേ കൂടെ എന്നും കൂടെ ചിറകായിനി ഞാനുമില്ലേ പ്രാവേ മാടപ്രാവേ എന്റെ നാട്ടുമാഞ്ചില്ലയിൽ നീ വരില്ലേ കൂടെ എന്നും കൂടെ ചിറകായിനി ഞാനുമില്ലേ പൊൻവെയിലു കോലം വരക്കണ് വെൺപുലരിയിന്നെന്റെയുള്ളില് നീയാണേ എൻ താളമേ സ്വന്തമെന്നു തോന്നണ ചുണ്ടില് തെന്നലായി വന്നൊന്നു മുത്തണ് ഞാനാണേ എൻ ജീവനേ മനസ്സാകെയിന്നു മാഘരാവിൻ മഞ്ഞൾമണം നിറയേ മിഴിക്കോണിൽ നാണം മെല്ലെ മെല്ലെ എണ്ണക്കറുപ്പണിയേ നിനക്കായി മാത്രമേകുമെന്നെ ഞാൻ പ്രാവേ മാടപ്രാവേ എന്റെ നാട്ടുമാഞ്ചില്ലയിൽ നീ വരില്ലേ കൂടെ എന്നും കൂടെ ചിറകായിനി ഞാനുമില്ലേ പ്രാവേ മാടപ്രാവേ എന്റെ നാട്ടുമാഞ്ചില്ലയിൽ നീ വരില്ലേ കൂടെ എന്നും കൂടെ ചിറകായിനി ഞാനുമില്ലേ കൂടെ എന്നും കൂടെ ചിറകായിനി ഞാനുമില്ലേ തേരുരുളും പാത തൻ ഓരത്ത് നാം നടന്ന നേരങ്ങളൊക്കെയും പൊയ്യാണോ പൊയ് പോകുമോ കാത്തുവെച്ച മോഹങ്ങളൊക്കെയും കാറ്റിൽ വീണ പൂവിതൾ പോലെയോ എങ്ങാണോ എൻ നാളമേ നമുക്കായി നമ്മൾ നെയ്തെടുത്ത വള്ളിക്കുടിലേറിയേ മനക്കോണിലന്നു പൂത്തുലഞ്ഞ കന്നിക്കതിരുടയേ ചിരകാലമെങ്ങു മാഞ്ഞുപോകയോ പ്രാവേ മാടപ്രാവേ എന്റെ നാട്ടുമാഞ്ചില്ലയിൽ നീ വരില്ലേ കൂടെ എന്നും കൂടെ ചിറകായിനി ഞാനുമില്ലേ പ്രാവേ മാടപ്രാവേ എന്റെ നാട്ടുമാഞ്ചില്ലയിൽ നീ വരില്ലേ കൂടെ എന്നും കൂടെ ചിറകായിനി ഞാനുമില്ലേ
Song video
Song details
വർഷം: 2026
സംഗീതം: രഞ്ജിൻ രാജ് വർമ്മ, കെ എ ലത്തീഫ്
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: വിനീത് ശ്രീനിവാസൻ, അനില രാജീവ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഭീഷ്മർ
- Singer: വിനീത് ശ്രീനിവാസൻ
- Singer: അനില രാജീവ്
- Film / album: ഭീഷ്മർ
- Composer: രഞ്ജിൻ രാജ് വർമ്മ, കെ എ ലത്തീഫ്
- Lyricist: ബി കെ ഹരിനാരായണൻ