Malayalam lyrics
കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ ആടേത് പുലിയേത് നീയാര് ഞാനാര് ആരാണ് നേരുള്ളവനെന്നാർക്കുമറിയില്ലാ അതാണ് നമ്മടെ കലികാലം ആൾമാറാട്ടക്കാലം നമുക്ക് നമ്മേപ്പോലും അറിയാൻ വയ്യാക്കാലം കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ കണ്ണാടി നോക്കുമ്പോൾ തന്നത്താൻ കാണുമ്പോൾ താൻ പോലും നേരാണോ ചിന്താക്കുഴപ്പം ചിക്ക് ചിക്കാ ചി ചിക്കാ ചി ചിക്കാ കണ്ണാടി നോക്കുമ്പോൾ തന്നത്താൻ കാണുമ്പോൾ താൻ പോലും നേരാണോ ചിന്താക്കുഴപ്പം ഒട്ടേറെ ചിന്തിച്ചാൽ കാടേറി ചിന്തിച്ചാൽ എവിടെയുമെത്താറില്ലെന്നു ചുരുക്കം കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ വഴിയോരം പിടികൂടാൻ ഗുലുമാല് പുലിവാല് ആരാരോ എറിയുന്നുണ്ടേറു പടക്കം ചിക്ക് ചിക്കാ ചിക്ക് ചിക്കാ ചിക്ക് ചിക്കാ വഴിയോരം പിടികൂടാൻ ഗുലുമാല് പുലിവാല് ആരാരോ എറിയുന്നുണ്ടേറു പടക്കം മുന്നോട്ട് മുന്നോട്ട് ഇല്ലില്ലാ പിന്നോട്ട് ഉന്നം കാണാതില്ലായിനി മടക്കം കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ കാട്ടുപുലി ആടിൻ വേഷം കെട്ടി വരുന്നുണ്ടേ ആടുപുലി വേഷം കെട്ടി കൂടെ നടപ്പുണ്ടേ
Song video
Song details
വർഷം: 2026
സംഗീതം: രഞ്ജിൻ രാജ് വർമ്മ
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഷാജു ശ്രീധർ, ഉണ്ണി ലാലു, ജിബിൻ ഗോപിനാഥ്, അഖിൽ കവലയൂർ, ബിനു തൃക്കാക്കര
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ഭീഷ്മർ
- Singer: ധ്യാൻ ശ്രീനിവാസൻ
- Singer: വിഷ്ണു ഉണ്ണികൃഷ്ണൻ
- Singer: ഷാജു ശ്രീധർ
- Singer: ഉണ്ണി ലാലു
- Singer: ജിബിൻ ഗോപിനാഥ്
- Singer: അഖിൽ കവലയൂർ
- Singer: ബിനു തൃക്കാക്കര
- Film / album: ഭീഷ്മർ
- Composer: രഞ്ജിൻ രാജ് വർമ്മ
- Lyricist: സന്തോഷ് വർമ്മ