Malayalam lyrics
ആകാശ പന്തലായ് അതിരില്ലാ പന്തലായ് ഈ നീളും പാതയിൽ നീയെന്നും തണല് തന്നു താഴ്വാരതെന്നലായ് താലോലം തെന്നലായ് ഉൾ നീറും വേളയിൽ നീയെന്നും തണവുതന്നു നിന്നോരം നിന്നാൽ ചുണ്ടിൽ പൂക്കും ഉല്ലാസപാട്ടിൻ ഈണം ചങ്ങാതി നമ്മൾ തമ്മിൽ തമ്മിൽ ഒന്നാക്കി ചങ്കിൻ താളം ഈ ഊഴി പടച്ചപ്പോ വേലേത് വിധിച്ചിട്ടോ ഒട്ട് കൊതിച്ചിട്ടോ നാം പിരിയാത്തക്കൂട്ടായ് ഈ കൂട്ടു വളർന്നപ്പോ നാമൊത്ത് പിടിച്ചപ്പോ നെഞ്ച് വിരിച്ചിപ്പോ ഒരു വൻകോട്ടക്കെട്ടായ് ഓ ഉദയം കണ്ടുണരുമ്പോൾ തന്നെ ഒരു നാളും നുകരാത്ത പുത്തൻ രസമേറും നിമിഷങ്ങൾ തന്ന കാലമേ ഓ ഒഴുകും നിൻ പുഴയോരം കണ്ടോ ഒരു കാവൽ തിരിനാളം പോലെ കൺ ചിമ്മാതരികത്തുള്ളോരീ തോഴനെ ദൂരം പോകെ പോകെ അത് തീർന്നാലുമേ കൂടെ തന്നെയുള്ള സഞ്ചാരിയെ തോരാതെ പെയ്യുന്ന പൂമാരിയെ ചിമ്മാതെ മിന്നുന്ന കണ്ണാടിയെ ഒരു ജന്മം പോരാ ഇവനൊപ്പം വേണം തുണയേകി ചുണയേകി ജന്മങ്ങൾ ഒത്തിരി ഒത്തിരി ഈ ഊഴി പടച്ചപ്പോ വേലേത് വിധിച്ചിട്ടോ ഒട്ട് കൊതിച്ചിട്ടോ നാം പിരിയാത്തക്കൂട്ടായ് ഈ കൂട്ടു വളർന്നപ്പോ നാമൊത്ത് പിടിച്ചപ്പോ നെഞ്ച് വിരിച്ചിപ്പോ ഒരു വൻകോട്ടക്കെട്ടായ്
Song video
Song details
വർഷം: 2026
സംഗീതം: സി എസ് സാം
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: കപിൽ കപിലൻ, കോറസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: വരവ്
- Singer: കപിൽ കപിലൻ
- Singer: കോറസ്
- Film / album: വരവ്
- Composer: സി എസ് സാം
- Lyricist: സന്തോഷ് വർമ്മ