Malayalam lyrics

ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി നീന്തി വന്നേ
ഒന്നാം കടലിൽ മുങ്ങാംകുഴിയിട്ടൊന്നാം തിരമാലാ
ഒന്നാം തിരമാലാ
ഒരു കൊട്ട മുത്തും വാരിയോടിയോടിയോടി വന്നേ
ഒന്നാം കടലിൽ ഓരടിക്കടലിൽ ഒന്നാം തിരമാലാ
ഒന്നാം തിരമാലാ
നീലത്തിരമാലകൾ മേലേ
നീലത്തിരമാലകൾ മെലേ നില്ല് നില്ല്
നില്ലെടി തോണി
കാലത്തെ കടലമ്മേടെ കൈനീട്ടം വാങ്ങട്ടെ
ദൂരത്തെ കാണാ‍ക്കരയിൽ ചെല്ല് ചെല്ല് ചെല്ലക്കാറ്റേ
നേരത്തെ കടലിൻ വയലിൽ
കൊയ്ത്തൊന്നു നടന്നോട്ടേ
കൊയ്ത്തൊന്നു നടന്നോട്ടേ (ഒരു മുല്ല..)
മനസ്സിന്റെ ഏഴാം കടലിൽ
മാൻപേടപ്പെണ്ണൊരുത്തി
മൈക്കൺനാൽ ചാട്ടുളി ചാട്ടി
മാരന്റെ കരളിൽ കുത്തി (ഒരു മുല്ല..)

Song video

Watch on YouTube

Song details

വർഷം: 1967

സംഗീതം: ബി എ ചിദംബരനാഥ്‌

ഗാനരചന: പി ഭാസ്കരൻ

ഗായകർ: പി ജയചന്ദ്രൻ, പ്രേമലത

വിശദവിവരങ്ങൾ: ജയശ്രീ

Album: കുഞ്ഞാലിമരയ്ക്കാർ