Malayalam lyrics

ആശതൻ ഊഞ്ഞാലിൽ ആട്ടിവിട്ടു
ആരോമലാളിന്നുറങ്ങി
കല്പന ഞാനൊരു തല്പമാക്കും
കാമിനിയോടൊത്തു കേളിയാടും
(ആശ തൻ....)
കുളിർമാല വിൽക്കുന്ന വൃശ്ചികരാത്രി
നിഴൽപോലും ഇണചേരും രാത്രി
ഒന്നു ചുംബിക്കുവാനെൻ ഉടയാടകൾ
ഒന്നുലയ്ക്കാനീ കളിത്തെന്നൽ മാത്രം
കളിത്തെന്നൽ മാത്രം കളിത്തെന്നൽ മാത്രം
(കുളിർ മാല...)
വനശലഭത്തിന്റെ നിഴൽപോലും വീഴാത്ത
വർണ്ണമലർ വധുവല്ലേ
സ്വപ്നവും കാണാതുറങ്ങുന്നു നീ
സ്വപ്നത്തിൻ തേരിൽ തനിച്ചായി ഞാൻ
തനിച്ചായി ഞാൻ
(ആശ തൻ...)
എഴുതുന്ന ചിത്രത്തിൽ ഇടറുന്ന ദാഹം
തുടിക്കുന്നിതെൻ സിരതോറും
എന്നെയും വർണ്ണങ്ങൾ കൊണ്ടെഴുതൂ
എന്റെ ദാഹത്തിനു ജീവനേകൂ
ജീവനേകൂ
(ആശ തൻ ..)

Song video

Watch on YouTube

Song details

വർഷം: 1977

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: പി ജയചന്ദ്രൻ, അമ്പിളി രാജശേഖരൻ

വിശദവിവരങ്ങൾ: ദേവിപിള്ള

Album: അന്തർ‌ദ്ദാഹം