Malayalam lyrics

ഒപ്പം നടപ്പാൻ കളിപ്പാൻ
അല്പമല്ലാശ മനസ്സിൽ
ഉണ്ടെന്നതിനാൽ പാരം എന്നിൽ
പണ്ടത്തെ ഓർമ്മ തൻ സാരം
ഞാൻ പോയി പാർത്തൊരു കുടിലും
നീ പോയി വാണ പുരവും
നമ്മെ ബന്ധിച്ച ജയിലറകൾ
അവയ്ക്കൊറ്റ വാതിൽപൂട്ടും
ഒപ്പം നടപ്പാൻ കളിപ്പാൻ
അല്പമല്ലാശ മനസിൽ
ഉണ്ടെന്നതിനാൽ പാരം
എന്നിൽ പണ്ടത്തെ ഓർമ്മ തൻ സാരം
പണ്ടത്തെ ഓർമ്മ തൻ സാരം
ഉണ്ണിയായ് വന്നണഞ്ഞെന്നെ
മറ്റോരുണ്ണിയായ് മാറ്റൂ നീ തോഴാ
കാരാഗ്രഹം നൂണ്ടിറങ്ങാനായ് വേഗം
ഉണ്ണികളാവുക നമ്മൾ
ഒപ്പം നടപ്പാൻ കളിപ്പാൻ
അല്പമല്ലാശ മനസ്സിൽ
ഉണ്ടെന്നതിനാൽ പാരം എന്നിൽ
പണ്ടത്തെ ഓർമ്മ തൻ സാരം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: അഭിലാഷ് ബാബു

ഗായകർ: വിദ്യാധരൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: കൃഷ്ണാഷ്ടമി