Malayalam lyrics
നാളെ വരാമെന്നോതി മഥുരയ്ക്ക് നാളീകലോചനന്‍ പോയല്ലോ നാളെയെന്നെത്തും എൻ താരുണ്യക്കടല്‍ വേലിയിറക്കുവുമായല്ലോ എമ്മട്ടു ഞാന്‍ തടഞ്ഞീടും തന്വികൾക്കേറ്റം പോലെ താരുണ്യം ആയതിറക്കം തുടങ്ങീടില്‍ പൊയ് പോയതു താനിന്നെന്നേയ്ക്കും ജീവിച്ചിരിയ്ക്കുകില്‍ ഞാനൊരു നാളെന്‍ ജീവിതനാഥനെ വീണ്ടേയ്ക്കാം ആ മിതു പക്ഷെ എന്തൊരു സത്വര ഗാമിയാണെന്നോ താരുണ്യം കാര്‍വരി വണ്ടു പറന്നേ പോയ് എന്‍ ജീവിത വല്ലരി പൂത്തപ്പോള്‍ നിഷ്ഫലമെന്‍ പരിഫുല്ലം യൌവ്വനം എപ്പൊഴിതെത്തും പ്രാണേശൻ വേഗം പോക നീ തോഴി നാഥനിന്നാഗമിച്ചീടും അറിഞ്ഞാലും മാനസ ചോരനെ തേടിപ്പോവേന്‍ മാനം വെടിഞ്ഞു ഞാന്‍ അല്ലെങ്കില്‍
Song video
Song details
വർഷം: 2026
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: വൈലോപ്പിള്ളി ശ്രീധര മേനോൻ
ഗായകർ: സ്വർണ്ണ
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: കൃഷ്ണാഷ്ടമി
- Singer: സ്വർണ്ണ
- Film / album: കൃഷ്ണാഷ്ടമി
- Composer: ഔസേപ്പച്ചൻ
- Lyricist: വൈലോപ്പിള്ളി ശ്രീധര മേനോൻ