Malayalam lyrics
നേരമിരുളാകുന്നു കണ്ണേ അമ്മയും ഇരുളിലാണല്ലോ പയ്യിൻ്റെ കൂടെ മേഞ്ഞാലും ഈ കുന്നിൻ കീഴിൽ കളിച്ചാലും നീർച്ചോലകളിൽ രസിച്ചാലും നേരമാകുമ്പോൾ വീടണയൂ നേരമിരുളാകുന്നു കണ്ണേ അമ്മയും ഇരുളിലാണല്ലോ കാലമിരുണ്ടതാണല്ലേ ലോകരും ഇരുളിലാണല്ലേ നീ നടക്കുന്നു പുറത്തേയ്ക്കായ് മണ്ണിര വിട്ടും ചുരത്താനായ് നേരമിരുളാകുന്നു കണ്ണേ അമ്മയും ഇരുളിലാണല്ലോ ജീവനിൽ ചേർന്നതാം ഇരുളിൽ നീയുദിച്ചാലെന്നും മോദം നീ വാഴുന്നിടം പ്രഭാപൂരം രാവിൽ നിലാവിൻ ആഴി നേരമിരുളാകുന്നു കണ്ണേ അമ്മയും ഇരുളിലാണല്ലോ
Song video
Song details
വർഷം: 2026
സംഗീതം: ഔസേപ്പച്ചൻ
ഗാനരചന: അഭിലാഷ് ബാബു
ഗായകർ: ഇന്ദുലേഖ വാര്യർ
വിശദവിവരങ്ങൾ: അജയ് മേനോൻ
Album: കൃഷ്ണാഷ്ടമി
- Singer: ഇന്ദുലേഖ വാര്യർ
- Film / album: കൃഷ്ണാഷ്ടമി
- Composer: ഔസേപ്പച്ചൻ
- Lyricist: അഭിലാഷ് ബാബു