Malayalam lyrics

കാലിക്കുളമ്പണി മണ്‍പൊടി താവും
പീലിത്തിരുമുടി കെട്ടിപ്പാന്‍
സ്വിന്നമാം പൂങ്കവിളൊപ്പാന്‍
നാനാവര്‍ണ്ണ വനമാല ചാര്‍ത്തിപ്പാന്‍
ഇച്ഛ പോല്‍ പാല്‍ തൈര്‍ വെണ്ണകളൂട്ടി
കൊച്ചു കുടവയര്‍ വീര്‍പ്പിയ്ക്കാന്‍
ചന്തമിയന്നു തുളുമ്പും പൂവല്‍
ചന്തിയിലോമന നുള്ളേകാന്‍
കണ്ണാ നിന്നെ മടിയിലിരുത്താന്‍
കാലിന്‍ പൂമ്പൊടി ചൂടീടാന്‍
കങ്കണ നൂപുര നാദം പൊങ്ങും
നിന്‍ കളിയാട്ടം കണ്ടീടാന്‍
കോലക്കുഴല്‍ വിളി കേള്‍പ്പാന്‍
ഉള്‍ക്കൊതി കൊള്‍വൂ ഞങ്ങടെ വാത്സല്യം
മംഗളമെന്തിനു വേറെ പിച്ചകള്‍
ഞങ്ങളിതൊന്നേ പ്രാര്‍ത്ഥിപ്പൂ
കായാമ്പൂവുടല്‍ കാണ്മാന്‍ നീയാം
പീയൂഷത്തിലലിഞ്ഞീടാന്‍

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: വൈലോപ്പിള്ളി ശ്രീധര മേനോൻ

ഗായകർ: ഔസേപ്പച്ചൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: കൃഷ്ണാഷ്ടമി