Malayalam lyrics
നോവിൻ്റെ മായാ മൗനങ്ങളിൽ നീയാം നിഴൽക്കാറ്റ് വീശുന്നുവോ രാവിൻ നിലാവിൻ്റെ ആഴങ്ങളിൽ വെൺതാരമായി നീ മിന്നിയോ കുളിരേകുന്നുവോ ഇനിയെൻ ജീവനിൽ മറയാതിന്നു നീ പകലിരവുകളെ ഉയിരാകുന്നു നീ ഇനി നീ എന്നിലായ് കലരാതിന്നു നീ ഋതുപനിമതിയേ ഉയിരേ ഉയിരേ ഉയിരേ ഉയിരേ ഉയിരേ ഉയിരേ നോവിൻ്റെ മായാ മൗനങ്ങളിൽ നീയാം നിഴൽക്കാറ്റ് വീശുന്നുവോ രാവിൻ നിലാവിൻ്റെ ആഴങ്ങളിൽ വെൺതാരമായി നീ മിന്നിയോ കുളിരേകുന്നുവോ ഇനിയെൻ ജീവനിൽ മറയാതിന്നു നീ പകലിരവുകളെ ഉയിരാകുന്നു നീ ഇനി നീ എന്നിലായ് കലരാതിന്നു നീ ഋതുപനിമതിയേ ഉയിരിൽ പടരാൻ പറയാതലിയാൻ കനവായ് ചെരിയൂ പകലായ് ഒരു നാൾ തുണയായ് നെറുകിൽ തഴുകാൻ പുലരാൻ കാത്ത പുലരൊളികളുമായ് നേഞ്ചോരമായ് നീ ഇടനെഞ്ചിനുള്ളിൽ നിലാവായ് നീ പെയ്തുവോ എന്നാളും നിന്നിൽ നിഴലായി ഞാനും പതിയെ നീലാകാശമായ്
Song video
Song details
വർഷം: 2026
സംഗീതം: ഗോപി സുന്ദർ
ഗാനരചന: രാഹുൽ കാവി
ഗായകർ: കൃഷ്ണ പ്രസാദ് കെ രാജു
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: ഡർബി
- Singer: കൃഷ്ണ പ്രസാദ് കെ രാജു
- Film / album: ഡർബി
- Composer: ഗോപി സുന്ദർ
- Lyricist: രാഹുൽ കാവി