Malayalam lyrics
നിഴലേ നിഴലേ എവിടെ...നീയെവിടെ നിഴലേ നിഴലേ അകലേ...നീയകലേ.. ഇരുളിൻ മറയിൽ അരികേ നീയുണ്ടോ... ഇനിയെൻ വഴിയിൽ തുണ നീ ഇല്ലെന്നോ... (നിഴലേ നിഴലേ...) പകലിലോ നിലാവിൻ മടിയിലോ തെളിയുമോ അതോ കഥ തുടരുമോ... ഓർക്കാതെ കൂട്ടാവും എൻ നോവുകൾ തീണ്ടാത്ത തീരങ്ങൾ തേടിയോ...നീ... ഞാൻ കയ്യേൽക്കും ശാപങ്ങൾ നീ പോകും തീരത്തും നിഴലായുണ്ടോ കൂടെ... (നിഴലേ നിഴലേ...) മിഴികളിൽ തെളിഞ്ഞതു മുഴുവനും ശരികളോ മെനഞ്ഞൊരു കഥകളോ... കാണാത്ത വേരെന്നിൽ നീ തേടവേ നേരിന്റെ ദൃശ്യങ്ങൾ കണ്ടുവോ നീ... ഞാൻ ഞാനല്ലാതായെന്നോ നിൻ ചാരെ നിന്നാലും അറിയാതെ പോയെന്നോ.... (നിഴലേ നിഴലേ...)
Song details
വർഷം: 2013
സംഗീതം: അനിൽ ജോൺസൻ
ഗാനരചന: സന്തോഷ് വർമ്മ
ഗായകർ: അനൂപ് ജി കൃഷ്ണൻ
അഭിനേതാക്കൾ: മോഹൻലാൽ, മീന ദൊരൈരാജ്, അൻസിബ, എസ്തർ അനിൽ
വിശദവിവരങ്ങൾ: സിദ്ധാർത്ഥ് രമേഷ്
Album: ദൃശ്യം
- Singer: അനൂപ് ജി കൃഷ്ണൻ
- Film / album: ദൃശ്യം
- Composer: അനിൽ ജോൺസൻ
- Lyricist: സന്തോഷ് വർമ്മ