Malayalam lyrics
തൂവേ കൺകളെ തൊട്ടുവോ മൂടുമീ കാർമുകിൽ തോർന്നുവോ അന്നു നാം തീർത്തതാം ആശതൻ കൂട്ടിലെ ആർദ്രമാം നോവുകൾ മായുമോ കാലമിന്നെത്രയോ മാറിയെന്നാകിലും എൻ മനം ഇന്നുമാ കൂടുതേടുന്നുവോ നിന്നോർമ്മതൻ നോവേറ്റതാം രാവെത്രയോ ഞാൻ തേങ്ങി മൽസഖീ നോവുമ്പൊഴും ആ യാത്രതൻ കാൽപാടുകൾ ഞാൻ തേടി ഈ വഴി പോയ ഗ്രീഷ്മങ്ങളിൽ വെയിലേറ്റു വീഴുമ്പൊഴും മനം കൊതിച്ചൊരാ മഴയെ ഏകയായ് പാതിയിൽ മിഴി മൂടി നിൽക്കുമ്പോഴും തിരഞ്ഞൊരാ നിലാ വനിയെ കാതമിന്നെത്രയോ നാം നടന്നെങ്കിലും അത്രമേൽ നിന്നെ ഞാൻ ഓർത്തിരുന്നോമലേ നിന്നോർമ്മതൻ നോവേറ്റതാം രാവെത്രയോ ഞാൻ തേങ്ങി മൽസഖീ നോവുമ്പൊഴും ആ യാത്രതൻ കാൽപാടുകൾ ഞാൻ തേടി ഈ വഴി
Song video
Song details
വർഷം: 2026
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്
ഗാനരചന: അരുൺ ആലാട്ട്
ഗായകർ: ജോബ് കുര്യൻ, ആതിര ജോബ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മധുവിധു
- Singer: ജോബ് കുര്യൻ
- Singer: ആതിര ജോബ്
- Film / album: മധുവിധു
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: അരുൺ ആലാട്ട്