Malayalam lyrics

എൻ കാതാകെ നീ ചൊല്ലിയോ
കാലങ്ങളായ് കാത്തതോ
എന്നാഴങ്ങൾ മിണ്ടാതെ നീ തൊട്ടതോ
നിനക്കുണരാൻ മടിത്തണലായ്
നിനക്കിരവിൽ കടൽ കവരാൻ
നിനക്കുഴിയാൻ മിഴിച്ചുഴിയിൽ
ചിരിച്ചതിനാലെ
അടുത്തൊരുനാൾ അകൽ ചെരുവിൽ
ഒരുക്കിയ പ്രേമനും കനവ്
നിനക്ക് തരാൻ വിരൽ പിടിയിൽ
തരിത്തിരിനാലെ
എൻ നിരവിലെ നോവല്ലേ
നീ പുലരിയിൽ പോവല്ലേ
നീ കനവുകളായ് കണ്ണിലുണ്ടാവണേ
നേരങ്ങൾ തികയുന്നതേയില്ല
രാവൊന്നുമറിയുന്നതേയില്ലെ
നീ ചേരും വഴിയാകെ ദൂരങ്ങൾ ചെറുതാകുമോ
അനുദിനമനുദിനം നിറയുമീ മോഹം
പതിയെ തലതിരിഞ്ഞുരുളുമീ ലോകം
ആശകൾ ആയിരം ചിറകുകൾ വിരി വിരിയെ
കൺകുഴലാലെ നീ ഇന്നലെ
എന്നുള്ളാകെ തീയൂതിയോ
എൻ മേലാകെ വേവാതെ തീയാളിയോ
നിനക്കുണരാൻ മടിത്തണലായ്
നിനക്കിരവിൽ കടൽ കവരാൻ
നിനക്കുഴിയാൻ മിഴിച്ചുഴിയിൽ
ചിരിച്ചതിനാലെ
അടുത്തൊരുനാൾ അകൽ ചെരുവിൽ
ഒരുക്കിയ പ്രേമ നും കനവ്
നിനക്ക് തരാൻ വിരൽ പിടിയിൽ
തരിത്തിരിനാലെ
ഓ... ഓഹോ..
നിനക്കുണരാൻ മടിത്തണലായ്
നിനക്കിരവിൽ കടൽ കവരാൻ
നിനക്കുഴിയാൻ മിഴിച്ചുഴിയിൽ
ചിരിച്ചതിനാലെ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഹിഷാം അബ്ദുൾ വഹാബ്

ഗാനരചന: സുഹൈൽ കോയ

ഗായകർ: ഹിഷാം അബ്ദുൾ വഹാബ്, ചിന്മയി

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: മധുവിധു