Malayalam lyrics
കാണാനൂലിനാൽ ഇരുമനം തമ്മിൽ ഒന്നായ് ചേരും പ്രിയ ദിനമായ് ചെറു കനവുകളാൽ ഉയിരിൽ മധുരം പകരും ഈ മധുവിധുനാൾ താലി ചരടിൽ പിരിയാ പട്ടങ്ങളായ് സ്വർഗ്ഗ കനവിൻ വഴിയേ നാം ദൈവം തലയിൽ തഴുകി സമ്മാനമായ് തന്ന ശുഭദിന മധുരമിതാ ഇന്നീ ചുണ്ടിൽ തിളങ്ങുന്ന നാണച്ചിരി നിൻ്റെ നെഞ്ചിൽ തിളയ്ക്കുന്ന പ്രേമപ്പനി പെണ്ണിൻ ചുണ്ടിൽ തിളങ്ങുന്ന നാണച്ചിരി നിൻ്റെ നെഞ്ചിൽ തിളയ്ക്കുന്ന പ്രേമപ്പനി താന തന്താന തന്താന താന്താനന ..... കണ്ണ് വെയ്ക്കല്ലെ നാട്ടാരെ ചുമ്മാതിരി കണ്ണിൻമണിയേ കണ്ണിൻ മണിയേ കണ്ണിൻ മണിയേ മപാ പാ മ പമപധാ.......ലാലാല......ഓ.... സുന്ദരിയാളെ കയ്യിലൊതുക്കി കണ്ണിമചിമ്മാതൊത്തിരിനേരം നോക്കിയിരിക്കാ നെന്തൊരു ദാഹം അയ്യയ്യോ പമ്മിയിരിയ്ക്കും കാമുകരൊക്കെ തഞ്ചമറിഞ്ഞു മടക്കണ കാലം പേരിനു വേണ്ടി ഇത്തിരി നാണം എന്താണോ ചെമ്മാന ചേലോലും കവിളത്തെ പനിനീരിൽ കുളിരേറുമീ രാവിൻ വരദാനമോ കാണാതെ കാണാതെ കാണുന്ന മഴവില്ല് നിറയുന്ന ഹൃദയത്തിൻ പ്രതിബിംബമോ ഇന്നനുഭൂതി നുകരുന്നിതാ ആ... ഈ അനുരാഗ മധു ചന്ദ്രിക പെണ്ണിൻ ചുണ്ടിൽ തിളങ്ങുന്ന നാണച്ചിരി നിൻ്റെ നെഞ്ചിൽ തിളയ്ക്കുന്ന പ്രേമപ്പനി താന തന്താന തന്താന തന്താനന ..... കണ്ണ് വെയ്ക്കല്ലെ നാട്ടാരെ ചുമ്മാതിരി പെണ്ണിൻ ചുണ്ടിൽ തിളങ്ങുന്ന നാണച്ചിരി നിൻ്റെ നെഞ്ചിൽ തിളയ്ക്കുന്ന പ്രേമപ്പനി ആഹ കണ്ടോ ഇന്നീചൂടി അമ്മാതിരി കണ്ണ് വെയ്ക്കല്ലെ നാട്ടാരെ ചുമ്മാതിരി താന തന്താന തന്താന തന്താനനന .....
Song video
Song details
വർഷം: 2026
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്
ഗാനരചന: അരുൺ ആലാട്ട്
ഗായകർ: ഹിഷാം അബ്ദുൾ വഹാബ്, ബി മുരളീകൃഷ്ണ, റിമി ടോമി
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: മധുവിധു
- Singer: ഹിഷാം അബ്ദുൾ വഹാബ്
- Singer: ബി മുരളീകൃഷ്ണ
- Singer: റിമി ടോമി
- Film / album: മധുവിധു
- Composer: ഹിഷാം അബ്ദുൾ വഹാബ്
- Lyricist: അരുൺ ആലാട്ട്