Malayalam lyrics

നെഞ്ചകമേ നീ ചിന്തയിലോ നീ
വന്നുതൊടും പൂന്തെന്നലാണോ
നിന്നരികെ ഞാൻ എന്നരികെ നീ
കണ്ണുകളിൽ തീ മിന്നലാണോ
വെയിലല പോലെ നിന്നെ ഉരുമ്മിനിന്നേ
ഒരു വരി മൂളുവാനോ
കിനാവിലാകെ മോഹമോടെ
ഞാൻ തിരഞ്ഞൊരീണമാണു നീ
ചിറകുപോലെയാണു നീ
എനിക്ക് വാനമേറുവാൻ
പ്രണയമേ കെടാതെ എന്നിൽ നീ
പറവയായ് മനം ഇതാ
നെഞ്ചകമേ നീ ചിന്തയിലോ നീ
വന്നുതൊടും പൂന്തെന്നലാണോ
ഏയ് ഒന്നല്ല രണ്ട് കൺകൾ
ഉയിരിനെ പുൽകുന്ന പൊൻകണങ്ങൾ
നീ മിണ്ടുമ്പൊളെൻ്റെയുള്ളിൽ
തെരുതെരെ പൂക്കുന്നു ചെമ്പകങ്ങൾ
വിരലിലുമ്മ തന്നു നീ
ശലഭമായി മാറി ഞാൻ
മലരുപോലെ നിന്നെയൊന്നു പുൽകുവാൻ കൊതിച്ചിടാൻ
മഴകളായ് നിന്നിൽ വീണലിഞ്ഞിടാൻ പിടച്ചിതാ
പുഴകളായ് നമ്മൾ ചേർന്നലിഞ്ഞിടുന്ന പോലിതാ
പ്രണയമേ കെടാതെ എന്നിൽ നീ നിറയുമേ ദിനം ദിനം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഗോപി സുന്ദർ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ഗോപി സുന്ദർ, ശ്രുതി ശിവദാസ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അരൂപി