Malayalam lyrics

നീയെൻ കാതിലോതി ഞാൻ നിൻ കാതലായി
മോഹം നമ്മിൽ പൂക്കും നേരമായ് നേരമായ്
നീയെൻ കാതിലോതി ഞാൻ നിൻ കാതലായി
മോഹം നമ്മിൽ പൂക്കും നേരമായ് നേരമായ്
മഞ്ഞുതുള്ളി പോലെ നെഞ്ചിനുള്ളിലെങ്ങോ
കുളിരണിയും സുഖമറിയും പ്രണയമറിഞ്ഞൊരാ രാത്രിയിൽ
നീ പറഞ്ഞതല്ലേ ഞാൻ നിൻ മാത്രമല്ലേ
നീ മറന്നിടല്ലേ നാം കണ്ട കനവല്ലേ
കുളിരല തഴുകിയ രാവും മധുമഴയായ് പെയ്ത നാളും
നിനവിൽ നിൻ മിഴിയും മധുരമാ മൊഴിയും
എൻ പ്രിയസഖി നിൻ കവിളുകളോ പനിമലരോ
ചെറുപുഞ്ചിരി തൂവുമാ ചുണ്ടുകളിൽ നിന്നെന്തേ നാണമോ
എന്തേ നാണമോ..
തെന്നൽ വന്നതു ചൊല്ലി എൻ മനസ്സിൽ ചൊല്ലി
ഒരു താരാട്ടായ് നീയതു കേട്ടില്ലേ
തെന്നൽ വന്നതു ചൊല്ലി എൻ മനസ്സിൽ ചൊല്ലി
ഒരു താരാട്ടായ് നീയതു കേട്ടില്ലേ
കണ്ണേ എൻ കരളല്ലേ അമ്മ നിനക്കായ് പൊന്നേ
നിറയുമ്മകൾ നൽകുമാ നേരം പൊന്നേ നീ
കൊഞ്ചുന്നെൻ മുത്തല്ലേ
നിൻ നാവിൻ തുമ്പാൽ പുന്നാരം ചൊല്ലുകയില്ലേ
പറയില്ലേ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വി ആർ രമേശ്

ഗാനരചന: ഫിലിക്സ് ജോഫ്‌റി

ഗായകർ: രാജേഷ് വിജയ്, അഖില ആനന്ദ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: വിദൂരം