Malayalam lyrics
കൂടെ വരൂ കൂടെ വരൂ കൂടണയും കുറുമൊഴിയാളേ തേടിവരും തേന്മൊഴികൾ ഈ വഴിയേ പോരുക നീയും മലരിതളിൽ മഞ്ഞുനീർത്തുള്ളി പോൽ പുലർവെയിലിൽ കതിർ ചൂടി നിന്നു കൂടെ വരൂ കൂടെ വരൂ കൂടണയും കുറുമൊഴിയാളേ തേടിവരും തേന്മൊഴികൾ ഈ വഴിയേ പോരുക നീയും ചിലു ചിലു ജില്ലം പൊഴിയുകയായി ഇലകളിലൂറും ഹിമകണമെങ്ങും കിലുകിലെ പാടും കിളികളുമോരോ മധുരിതഭാവം പകരുകയായി വിണ്ണിൽ വിളങ്ങും മേഘം നിറങ്ങൾ നിറയും തീരങ്ങൾ കാറ്റിൻ തൂവൽ വീശി മാമരച്ചില്ലകൾ ചായേ മെല്ലെ നീ അറിയുന്നോ നിൻ്റെ നിഴൽ വീശുമിടം പൂവിടരുന്നതെന്തേ ചാഞ്ചാടും പൂക്കളിതിൽ ദേവതയാണോ നീ
Song video
Song details
വർഷം: 2026
സംഗീതം: വി ആർ രമേശ്
ഗാനരചന: സജി ശ്രീവത്സം
ഗായകർ: ചന്ദന രാജേഷ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: വിദൂരം
- Singer: ചന്ദന രാജേഷ്
- Film / album: വിദൂരം
- Composer: വി ആർ രമേശ്
- Lyricist: സജി ശ്രീവത്സം