Malayalam lyrics
പന്തീരാണ്ട് പടച്ചിട്ട് കുതിരേം കൊണ്ടു പറന്നവനേ പന്തീരാനക്കൂട്ടത്തെ ചങ്ങലയിട്ടു തളച്ചവനേ മീശപ്പുലിമല മേട്ടില് അമ്പും വില്ലും നായാട്ട് ചന്ദനപ്പള്ളി പെരുന്നാള് നേർച്ചക്കരിയിട്ട് ചെമ്പടുപ്പ് മീനച്ചിലാറ്റിൻ തീരെ തെങ്ങിൻതോപ്പൊന്നുണ്ടേ തെങ്ങിൻ്റെ മണ്ടേലല്ലോ പൊന്നമ്പിളി പൂക്കുന്നേ ആ...മീനച്ചിലാറ്റിൻ തീരെ തെങ്ങിൻ തോപ്പൊന്നുണ്ടേ തെങ്ങിൻ്റെ മണ്ടേലല്ലോ പൊന്നമ്പിളി പൂക്കുന്നേ ഹാ...പൊന്നമ്പിളി പൊൻകുരിശിനെ കുമ്പിട്ടു നിൽക്കുന്നേ പൊൻകുരിശുള്ള പള്ളിപ്പാട്ടൊന്നു കേൾക്കുന്നേ ആ..പൊന്നമ്പിളി പൊൻകുരിശിനെ കുമ്പിട്ടു നിൽക്കുന്നേ പൊൻകുരിശുള്ള പള്ളിപ്പാട്ടൊന്നു കേൾക്കുന്നേ ഹേ പരിശുദ്ധ വചനം കേട്ടിട്ടും കേട്ടിട്ടും ഇടവകക്കൂട്ടങ്ങൾ കർത്താവിൻ പാതയിലെന്തേ ജീവിക്കാൻ നോക്കാത്തെ ഹേ പരിശുദ്ധ വചനം കേട്ടിട്ടും കേട്ടിട്ടും ഇടവകക്കൂട്ടങ്ങൾ കർത്താവിൻ പാതയിലെന്തേ ജീവിക്കാൻ നോക്കാത്തെ പന്തീരാണ്ട് പടച്ചിട്ട് കുതിരേം കൊണ്ടു പറന്നവനേ പന്തീരാനക്കൂട്ടത്തെ ചങ്ങലയിട്ടു തളച്ചവനേ മീശപ്പുലിമല മേട്ടില് അമ്പും വില്ലും നായാട്ട് ചന്ദനപ്പള്ളി പെരുന്നാള് നേർച്ചക്കരിയിട്ട് ചെമ്പടുപ്പ് കോട നല്ല കോട കൊടി വെടി മഞ്ചൽ പഞ്ചമേളം മുത്തുരത്നക്കുട പിടിച്ചെഴുന്നെള്ളുന്നേ ഹാ കോട നല്ല കോട കൊടി വെടി മഞ്ചൽ പഞ്ചമേളം മുത്തുരത്നക്കുട പിടിച്ചെഴുന്നെള്ളുന്നേ ഹാ എഴുന്നള്ളത്തോടുകൂടി കുരിശിനെ വലം വെച്ചു കുമ്പിട്ടു വണങ്ങുന്നേ ഗുരുപരനേ ഹാ എഴുന്നള്ളത്തോടുകൂടി കുരിശിനെ വലം വെച്ചു കുമ്പിട്ടു വണങ്ങുന്നേ ഗുരുപരനേ ഹാ കോട നല്ല കോട കൊടി വെടി മഞ്ചൽ പഞ്ചമേളം മുത്തുരത്നക്കുട പിടിച്ചെഴുന്നെള്ളുന്നേ ഹാ കോട നല്ല കോട കൊടി വെടി മഞ്ചൽ പഞ്ചമേളം മുത്തുരത്നക്കുട പിടിച്ചെഴുന്നെള്ളുന്നേ ഹാ എഴുന്നള്ളത്തോടുകൂടി കുരിശിനെ വലം വെച്ചു കുമ്പിട്ടു വണങ്ങുന്നേ ഗുരുപരനേ ഹാ എഴുന്നള്ളത്തോടു കൂടി കുരിശിനെ വലം വെച്ചു കുമ്പിട്ടു വണങ്ങുന്നേ ഗുരുപരനേ മീനച്ചിലാറ്റിൻ തീരെ ചന്തത്തിൻ പൂപ്പാടം പാടത്തു നീന്തും താറാവാകാശത്തോ കിളികൾ ഹോയ് മീനച്ചിലാറ്റിൻ തീരെ ചന്തത്തിൻ പൂപ്പാടം പാടത്തു നീന്തും താറാവാകാശത്തോ കിളികൾ ഇവിടെ എന്തോരം ഷാപ്പുകളാ അന്തിക്കു കള്ളും കരിമീനും എള്ളോളം കള്ളമില്ലാ മാവേലിനാടല്ലേ ഹാ..എന്തോരം ഷാപ്പുകളാ അന്തിക്കു കള്ളും കരിമീനും എള്ളോളം കള്ളമില്ലാ മാവേലിനാടല്ലേ മീനച്ചിലാറ്റിൻ തീരെ ചന്തത്തിൻ പൂപ്പാടം പാടത്തു നീന്തും താറാവാകാശത്തോ കിളികൾ ഹോയ്..മീനച്ചിലാറ്റിൻ തീരെ ചന്തത്തിൻ പൂപ്പാടം പാടത്തു നീന്തും താറാവാകാശത്തോ കിളികൾ ഇവിടെ എന്തോരം ഷാപ്പുകളാ അന്തിക്കു കള്ളും കരിമീനും എള്ളോളം കള്ളമില്ലാ മാവേലിനാടല്ലേ ഹാ..എന്തോരം ഷാപ്പുകളാ അന്തിക്കു കള്ളും കരിമീനും എള്ളോളം കള്ളമില്ലാ മാവേലിനാടല്ലേ
Song video
Song details
വർഷം: 2026
സംഗീതം: രാജേഷ് വിജയ്
ഗാനരചന: സജി ശ്രീവത്സം
ഗായകർ: ജാസ്സി ഗിഫ്റ്റ്, സിജോ കോശി, സച്ചിൻ സക്കറിയ
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: വിദൂരം
- Singer: ജാസ്സി ഗിഫ്റ്റ്
- Singer: സിജോ കോശി
- Singer: സച്ചിൻ സക്കറിയ
- Film / album: വിദൂരം
- Composer: രാജേഷ് വിജയ്
- Lyricist: സജി ശ്രീവത്സം