Malayalam lyrics
�നീലക്കുയിലേ നീലക്കുയിലേ നീയെന്തെന്നൊടു മുണ്ടാത്തെ (2) തേന്മാവൊക്കെ പൂത്തിട്ടെന്തെ തേന്തളിർ തിന്നു മദിക്കാത്തെ (നീല) കാറും മഴയും പോയെല്ലാ കാടുകളൊക്കെ പൂത്തെല്ലാ നാമല്ലാതിവിടില്ലെല്ലാ നാണിച്ചിങ്ങനെ നിന്നാലാ (നീല) ഓണപ്പൂക്കൾ പറിച്ചെല്ലാ ഓണക്കോടിയുടുത്തെല്ലാ (2) എന്നിട്ടും നീ എന്താണിങ്ങനെ എന്നോടൊന്നും മുണ്ടാത്തെ (നീല)
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: കെ രാധ
അഭിനേതാക്കൾ: പ്രേം നസീർ, ഉഷാകുമാരി
വരികൾ: സൂസി
Album: രമണൻ