Malayalam lyrics

നാഥൻ്റെ കാരുണ്യം
എന്നിൽ ചൊരിഞ്ഞീടും
നീയെന്നൊരോമൽ സൗഭാഗ്യം
നാമെന്നുമീ മണ്ണിൽ സ്വർഗ്ഗം രചിച്ചീടും
മായാത്ത സ്നേഹച്ചങ്ങാത്തം
നിൻ്റെ ലോകം എന്നിലാകേ
കൂടു കൂട്ടും പൊന്നുനൂലിൽ
നമ്മളെന്നുമൊന്നായ് ചേർന്നലിയും
നാഥൻ്റെ കാരുണ്യം
എന്നിൽ ചൊരിഞ്ഞീടും
നീയെന്നൊരോമൽ സൗഭാഗ്യം
നാമെന്നുമീ മണ്ണിൽ സ്വർഗ്ഗം രചിച്ചീടും
മായാത്ത സ്നേഹച്ചങ്ങാത്തം
ഒരു മെഴുതിരിയായ് തെളിയും നീയെൻ
ഇടനെഞ്ചിൽ ജീവൻ്റെ പൊൻനാളമായ്
നറുകനവിതളാൽ വിരിയുന്നുയിരിൽ
വാൽസല്യതേനോലും സായൂജ്യമായ്
തോരാമഴയായ് നിൻ സ്നേഹം
എന്നും നനയാൻ കൊതിയായി
നീയെൻ ഉയിരിൻ ഉയിരായി
നാഥൻ്റെ കാരുണ്യം
എന്നിൽ ചൊരിഞ്ഞീടും
നീയെന്നൊരോമൽ സൗഭാഗ്യം
നാമെന്നുമീ മണ്ണിൽ സ്വർഗ്ഗം രചിച്ചീടും
മായാത്ത സ്നേഹച്ചങ്ങാത്തം
നിൻ്റെ ലോകം എന്നിലാകേ
കൂടു കൂട്ടും പൊന്നുനൂലിൽ
നമ്മളെന്നുമൊന്നായ് ചേർന്നലിയും

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: വിവേക് നായർ

ഗാനരചന: അന്ദ്രൂസ് റാഫയേൽ

ഗായകർ: സിതാര കൃഷ്ണകുമാർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: എറിക്