Malayalam lyrics
മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന് പ്രണയനാടകം മാമകം ഘോരമാം നിണമണിയലില് തന്നെ കഴിയേണം മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന് പരിണതാനന്ദലോലയായു് മേല്ക്കുമേല് പരിലസിക്ക നീ വെള്ളിനക്ഷത്രമേ ഇവിടെയാദർശമെല്ലാമനാഥമാം ഇവിടെയാത്മാര്ത്ഥതയ്ക്കില്ലോരര്ത്ഥവും മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന് പ്രിയകരങ്ങളേ നീലമലകളേ കുയിലുകള് സദാകൂകും വനങ്ങളേ സസുഖമെന്നോടൊത്തിത്രയും കാലവും സഹവസിച്ചൊരധകീശോര്വങ്ങളേ മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന് സദയമെന്നെപ്പിരിഞ്ഞീടാതിത്ര നാള് സഹകരിച്ചോരെന് ഓമന് മുരളികേ മദനമല്പ്രാണസോദരാല് സൗഹൃദം മഹിയിലെന്തെന്നു കാണിച്ച മല്സഖി മണിമുഴക്കം സമയമായ് മരണ മണിമുഴക്കം വരുന്നു വരുന്നു ഞാന് ജീവിതെന്നിലുമ്മീതെ ഞാന് വാഴ്ത്തീടും ഹൃദയഹാരിയാം ഹേമന്തചന്ദ്രികേ ഇനിയൊരിക്കലും കാണുകയില്ല നാം കഴിക മാപ്പു തരൂ പോട്ടേ ഇന്നു ഞാന്
Song video
Song details
വർഷം: 1967
സംഗീതം: കെ രാഘവൻ
ഗാനരചന: ചങ്ങമ്പുഴ
ഗായകർ: കെ പി ഉദയഭാനു
അഭിനേതാക്കൾ: പ്രേം നസീർ
വിശദവിവരങ്ങൾ: വേണു ഗോപാൽ
വിഡിയോ: കല്യാണി
Album: രമണൻ
- Singer: കെ പി ഉദയഭാനു
- Film / album: രമണൻ
- Composer: കെ രാഘവൻ
- Lyricist: ചങ്ങമ്പുഴ