Malayalam lyrics

മനമൊരു മലരിതളായ് അതിലാകെ
നീയൊരു തേൻകണമായ് ചേരുന്നു
നിനവൊരു ചെറുപുഴയായ് അതിലായി
നീയൊരു തോണിയുമായ് അണയുന്നു
മഞ്ഞിൻ പുലരി പോലെ ജനലോരം മിന്നും ചിരി തൂകി
കണ്ണിൽ കനവു പീലി തഴുകാനായ് വന്നേ അഴകോടെ
നീയേ അനുപമമൊരുമധുരം നീയേ ചിറകിടുമൊരു ശലഭം
മനമൊരു മലരിതളായ് അതിലാകെ
നീയൊരു തേൻകണമായ് ചേരുന്നു
അനുരാഗം പോൽ അറിയാ തോന്നലുള്ളിൽ
ചെറുതീയായി പടരും വേഗമോടെ
ഇനി നിന്നിതളായ് തുണ തന്നിടുവാൻ
മായാനിഴലായ് പറയാം തണലായ്
വരുമിനിയീവഴി പാതിര പകലിലും
മനമൊരു മലരിതളായ് അതിലാകെ
നീയൊരു തേൻകണമായ് ചേരുന്നു
നിനവൊരു ചെറുപുഴയായ് അതിലായി
നീയൊരു തോണിയുമായ് അണയുന്നു
മഞ്ഞിൻ പുലരി പോലെ ജനലോരം മിന്നും ചിരി തൂകി
കണ്ണിൽ കനവു പീലി തഴുകാനായ് വന്നേ അഴകോടെ
നീയേ അനുപമമൊരുമധുരം നീയേ ചിറകിടുമൊരു ശലഭം

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സി ആർ സാജൻ

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ചിന്മയി ശ്രീപദ

വിശദവിവരങ്ങൾ: അജയ് മേനോൻ

Album: ഞാൻ കർണ്ണൻ 2