Malayalam lyrics
മദ്ധ്യാഹ്നസ്വപങ്ങള് വിടര്ന്നു - എന്റെ മധുരിക്കും ഇരുപതാം വയസ്സില് നറുമണം ലഹരിയായ് തുടിച്ചു നാണംകൊണ്ടതു ചൊല്ലാന് മടിച്ചു (മദ്ധ്യാഹ്ന...) പൂക്കൈത പൂക്കുന്ന രഹസ്യം പൂങ്കാറ്റിന്നധരത്തില് പരസ്യം കാറ്റല കാണാതെയൊളിച്ചു - എന്റെ പകല്ക്കിനാവുള്ളില് ചിറകടിച്ചു എന് ഹൃദയം എന്റെ പ്രപഞ്ചം എന്നോര്മ്മ ഞാന് മയങ്ങും മഞ്ചം (മദ്ധ്യാഹ്ന...) പാടാത്ത പാട്ടിന്റെ മധുരം പാടിയ പാട്ടിനേക്കാള് ഹൃദ്യം രാഗങ്ങള് കണ്ണീരായുതിര്ന്നു - എന്റെ ചിരിയുടെ തൂവാലകള് നനഞ്ഞു എന് ഹൃദയം എന്റെ പ്രപഞ്ചം എന്നോര്മ്മ ഞാന് ഉറങ്ങും മഞ്ചം (മദ്ധ്യാഹ്ന...)
Song video
Song details
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി സുശീല
വരികൾ: ജയലക്ഷ്മി രവി, വികാസ് വേണാട്ട്
യൂട്യൂബ് ഓഡിയോ: കല്യാണി
Album: അന്തർദ്ദാഹം
- Singer: പി സുശീല
- Film / album: അന്തർദ്ദാഹം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി