Malayalam lyrics

മാരിവിൽച്ചേലുള്ള പെണ്ണേ
മാന്മിഴിയഴകുള്ള കണ്ണേ
പുഞ്ചിരിയാൽ എന്റെ നെഞ്ചിൽ
നീലനിലാവു പൊഴിച്ചവളേ
എൻ പെൺകൊടിയേ
നീയെൻ പൂങ്കുയിലായ്
എന്നുയിരേ നീയെൻ സ്പന്ദനമായ്
താരകത്തിങ്കളായ് വാനം
നെഞ്ചിൽ തകിലു കൊട്ടണ താളം
മഷിത്തണ്ടിനാലേ എന്റെയുള്ളിൽ
പ്രണയകവിതയെഴുതി നീ
മെയ്യഴകീ നീയെൻ തേനഴകീ
പൗർണമി തൻ രാവിൻ പുഞ്ചിരിയായ്
മാരിവിൽച്ചേലുള്ള പെണ്ണേ...
ചെമ്പകപ്പൂവിൻ ഗന്ധം
ചെമ്പനീർ പൂവിൻ ചന്തം
ഹൃദയവനിയിലൊഴുകിയുണരും
പ്രണയഹംസമായ് നീ
ചെമ്പകപ്പൂവിൻ ഗന്ധം നിന്റെ
ചെമ്പനീർ പൂവിൻ ചന്തം
ഹൃദയവനിയിലൊഴുകിയുണരും
പ്രണയഹംസമായ് നീ
എൻ പെൺകൊടിയേ
നീയെൻ പൂങ്കുയിലായ്
എന്നുയിരേ നീയെൻ സ്പന്ദനമായ്
മാരിവിൽച്ചേലുള്ള പെണ്ണേ...
മാരന്റെ ചെഞ്ചുണ്ടിൽ തേനായ്
രാവുകൾ തേടുന്ന കനവായ്
പുലരി വിരിയുമരികിലണയും
പ്രണയനിമിഷമായ് നീ
മാരന്റെ ചെഞ്ചുണ്ടിൽ തേനായ്
രാവുകൾ തേടുന്ന കനവായ്
പുലരി വിരിയുമരികിലണയും
പ്രണയനിമിഷമായ് നീ
മെയ്യഴകീ നീയെൻ തേനഴകീ
പൗർണമി തൻ രാവിൻ പുഞ്ചിരിയായ്
എൻ മാരിവിൽച്ചേലുള്ള പെണ്ണേ...

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: സ്റ്റിൽജു അർജുൻ

ഗാനരചന: രാഹുൽ കല്യാൺ

ഗായകർ: അരവിന്ദ്, ശിവാനി ജെ നായർ

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: ശുക്രൻ