Malayalam lyrics
മാണിക്യച്ചിറകുള്ള മാറത്തു കുറിയുള്ള വായാടിപ്പക്ഷിക്കൂട്ടം വന്നുപോയ് കാടൊന്നു കാണാനായ് കൂടൊന്നു കൂട്ടാനായ് ആകാശപ്പുഴ നീന്തി കുതിച്ചു പോയ് ഏഹേ കണ്ടു മലനിര ഓഹോ കണ്ടു താഴ്വര മാമരം കണ്ടേ ചോല കണ്ടേ ഇലകള്‍ കണ്ടേ കായ്കളും ഓ.. തന്തിന താനേ താനാനേ തന്തിന താനന്നാനി നാനാനേ കണ്ടു വാകപ്പൂവിന്‍ കുട കണ്ടു മണിയിലഞ്ഞിത്തറകളും മാനോടുന്നുണ്ടേ തേന്‍കൂടുമുണ്ടേ കിളികള്‍ പലതുണ്ടേ കാടേറാന്‍ വാ കൂടേറാന്‍ വാ കണ്ടതുമല്ല കേട്ടതല്ല കാണാ കാനന കാഴ്ചകള്‍ ഓ തന്തിന താനേ താനാനേ തന്തിന താനിന്നാനി നാനാനേ കണ്ടു വീശും കാറ്റിന്‍ വീറും കണ്ടേ ഇരുളുലാത്തും വഴികളും കോടമഞ്ഞുണ്ടേ കൂമനുമുണ്ടേ കുടരിമുള്ളുണ്ടേ കാടേറാന്‍ വാ കൂടേറാന്‍ വാ കണ്ടതുമല്ല കേട്ടതല്ല കാണാ കാനന ഭംഗികള്‍ ഓ തന്തിന താനേ താനാനേ തന്തിന താനിന്നാനി നാനാനേ (മാണിക്യച്ചിറകുള്ള )
Song video
Song details
വർഷം: 2013
സംഗീതം: ബിജിബാൽ മണിയിൽ
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകർ: ജോബ് കുര്യൻ
വരികൾ: മാധവഭദ്രൻ
സ്പോട്ടിഫൈ: യെസ്‌പീ
Album: ഇടുക്കി ഗോൾഡ്
- Singer: ജോബ് കുര്യൻ
- Film / album: ഇടുക്കി ഗോൾഡ്
- Composer: ബിജിബാൽ മണിയിൽ
- Lyricist: റഫീഖ് അഹമ്മദ്