Malayalam lyrics
ഓ....ഓ... ലില്ലി മലരേ എന്തിനകമേ ഒന്നു പിടയേ കണ്ണ് നനയേ നെഞ്ചു മുറിയേ വിങ്ങലറിയെ ജന്മവഴികൾ മിന്നി മറയെ ഓ.. ദൂരെ പള്ളി മണിയുടെ നാദം മെല്ലെ മുഴങ്ങണ നേരം വന്നു തൊടുന്നൊരു കാറ്റായ് കാലം സ്നേഹം വെഞ്ചരിക്കുന്നൊരു വീടിൻ ഉമ്മറ വാതിലിന്നോരം പുഞ്ചിരിച്ച തണൽ പൂവായ് ബാല്യം നല്ലോർമ്മയാകവേ കാണാതെ മായവേ ചങ്ങാതി മേഘമങ്ങു വാനമേറവേ ലില്ലി മലരേ എന്തിനകമേ ഒന്നു പിടയേ കണ്ണ് നനയേ നെഞ്ചു മുറിയേ വിങ്ങലറിയെ ജന്മവഴികൾ മിന്നി മറയെ ഓ... കാണാതെ പോകയോ കൺ കാത്തു വെച്ചൊരാ കണ്ണാടി പോലുള്ള കുഞ്ഞോമലേ മഞ്ഞിൻ്റെ പാളിയിൽ മിന്നും പുലർ വെയിൽ തുന്നുന്നൊരാ നാളിനീണങ്ങളെ അകലെ കാലങ്ങൾ ഓരോന്ന് പോകെ ഉടയും സ്വപ്നങ്ങളേ ഇഴകൾ നീ പോര് പൊൻകൂടിനുള്ളിൽ ചികയും ഗന്ധങ്ങളേ എവിടെ എവിടെ എവിടെ ലില്ലി മലരേ എന്തിനകമേ മുള്ളു നിറയെ കണ്ണ് നനയെ നെഞ്ച് പിടയെ വിങ്ങി മുറിയേ ജന്മവഴികൾ മിന്നിമറയെ
Song video
Song details
വർഷം: 2026
സംഗീതം: സി എസ് സാം
ഗാനരചന: ബി കെ ഹരിനാരായണൻ
ഗായകർ: എം ജി ശ്രീകുമാർ
വിശദവിവരങ്ങൾ: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: വരവ്
- Singer: എം ജി ശ്രീകുമാർ
- Film / album: വരവ്
- Composer: സി എസ് സാം
- Lyricist: ബി കെ ഹരിനാരായണൻ