Malayalam lyrics

കുഞ്ഞാന്തുമ്പി കുറുവാൽ തുമ്പി
കൂടെ കൂടിയ കാലം...
കണ്ണാന്തളി പൂവും തേടി
കുന്നേ കേറിയ നേരം
കുരുവിച്ചുണ്ടിലെ കുഴല് മൂളണ
കുറുമ്പിനെന്തൊരു താളം....
കളിചിരിയുടെ മേളം.....
(കുഞ്ഞാന്തുമ്പി കുറുവാൽ തുമ്പി...)
മത്താപ്പൂ കത്തുന്ന നെഞ്ചിൽ
കൊത്തങ്കല്ലാടുന്ന പ്രായം
കാണാതായാലാകെ വാട്ടം
വെള്ളയ്ക്കാ വണ്ടിയിൽ ഓട്ടം
പിന്നേ മാമയിലാട്ടം
പൂനിലാ നൂൽപ്പുഴ ചാട്ടം...
(കുഞ്ഞാന്തുമ്പി കുറുവാൽ തുമ്പി...)
കല്യാണി കാർത്തുമ്പിയ്ക്കൊപ്പം
പല്ലാങ്കുഴി കളിക്കൂട്ടം
അങ്ങേ മാവിൻ കൊമ്പേലാടും
അണ്ണാറക്കണ്ണനോടിഷ്ടം...
കണ്ടേ പുഞ്ചിരിത്തോട്ടം
കണ്ണാടി കണ്ണാലെ നോട്ടം.....
(കുഞ്ഞാന്തുമ്പി കുറുവാൽ തുമ്പി...)

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: നാദിർഷാ

ഗാനരചന: രാജീവ് ആലുങ്കൽ

ഗായകർ: വിനീത് ശ്രീനിവാസൻ, ഖദീജ നാദിർഷ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: മാജിക്‌ മഷ്‌റൂംസ് ഫ്രം കഞ്ഞിക്കുഴി