Malayalam lyrics

കൊന്നമലർക്കന്യകമാർ
കോടി ചുറ്റി കാറ്റിലാടി
ആഹാ ആഹാ ആഹാ
തെച്ചിമലർക്കാട്ടിലൊരു
തേൻ കിളിയും പാട്ടു പാടി
ആഹാ അഹാ ആഹാ
ഇളവെയിൽ പൊൻ പുഴയിൽ നീന്തി
ഈ മനോജ്ഞപുളിനം പുൽകി
തന്നന്നം താളം ചൊല്ലി
ചോടു വെയ്ക്കാൻ വന്നാട്ടെ
ചന്ദനപ്പൂങ്കാറ്റേ (കൊന്നമലർ...)
വെള്ളോട്ടു കിണ്ണം തുള്ളുമഴകോടെ
വേനൽ സന്ധ്യ പൂ ചൊരിഞ്ഞു വാ
വെൺമേഘമാകും വെള്ളിമണിത്താലം
കൈയിലേന്തി വാ ചിരിച്ചു വാ
വിത്തും കൈക്കോട്ടും വിഷുപ്പക്ഷിയുണർന്നൂ
കാണാ കിനാക്കളിൽ (വിത്തും കൈക്കോട്ടും )
വാനമ്പാടിയായ് നീയും വാ (കൊന്നമലർ...)
പൊന്നാര്യൻ മൂത്തൂ അന്തിമലർച്ചോപ്പായ്
പാടിയാടി വാ പനങ്കിളീ
പണ്ടത്തെ പാട്ടിൻ കന്നിയിളന്നീരിൽ
നീന്തി നീന്തി വാ വയൽക്കിളീ
ചക്കയ്ക്കുപ്പുണ്ടോ വിഷു
പക്ഷി ചോദിച്ചു
പൂവിൻ വിരുന്നിനായ് (ചക്കക്കുപ്പുണ്ടോ..)
വേനൽത്തുമ്പിയായ് നീയും വാ (കൊന്നമലർ...)

Song details

വർഷം: 1997

സംഗീതം: ബേണി-ഇഗ്നേഷ്യസ്‌

ഗാനരചന: ഓ എൻ വി കുറുപ്പ്

ഗായകർ: കെ ജെ യേശുദാസ്

അഭിനേതാക്കൾ: ജഗദീഷ്, കലാഭവൻ നവാസ്‌, കീർത്തി ഗോപിനാഥ്

വിശദവിവരങ്ങൾ: ഷക്കീബ് വക്കം

വിഡിയോ: ഗാനസ്നേഹി

Album: ജൂനിയർ മാൻഡ്രേക്ക്

ഗായകർ: മായ