Malayalam lyrics
അടിമുടിയിളകടാ തരികിട മതിയെടാ മെതിയടിയണിയടാ കൊടുമുടി കയറെടാ ഗുമ്മ് ഗുമ്മിലായ് കാലുമ്മേൽ കാലും കേറ്റി മാനം നോക്കി നീ താടിയ്ക്ക് കൈയ്യും കുത്തി ചുമ്മ കളയണ് കാലങ്ങൾ മൊത്തത്തില് മാറണ്ടേടാ.. ഗുമ്മ് ഗുമ്മിലായ് കാലുമ്മേൽ കാലും കേറ്റി മാനം നോക്കി നീ താടിയ്ക്ക് കൈയ്യും കുത്തി ചുമ്മ കളയണ് കാലങ്ങൾ മൊത്തത്തില് മാറണ്ടേടാ.. തീ നിറഞ്ഞ തീപ്പെട്ടിക്കൂടേ തേൻ കവിഞ്ഞ തേനീച്ചക്കൂടേ മൂർച്ചയേറും രാകിച്ച വാളേ മാറണ്ടേടാ... കണ്ണാടി മുന്നിൽ വെച്ച് കണ്ണാടി കൊണ്ടു നിറച്ച് തൊണ്ണൂറ് നൂറിൽ പോകാം വാ വാ വാ ഓ..തെന്നാലി നെഞ്ചിലു വെച്ച് തന്നാലേ ഉന്നം വെച്ച് മുന്നേറി കേറിപ്പോകാം വാ..വാ.. ഓ..ഓ...ഓ... ലെഗസ്സീലു കുത്തിക്കുറിക്കും ഞാൻ തലവര മാറ്റും ടെൻ സീ പേർ അപ്പം ക്യൂവിൽ കണ്ണടയെടുത്തു തുടച്ചു വെച്ചോളൂ ലെൻ സീ നാളെയെങ്ങനെയെന്നത് എങ്ങനെ പ്രവചിക്കുന്നു മോനേ ജെൻസീ അംബാസിഡറിലല്ലാ പോകാം ജെൻസീ കല്ലും മുള്ളും താണ്ടിക്കേറിയ പള്ളിക്കൂടകഥ പറയല്ലേ ക്ലാസ്സുമുറീം സ്കോളർഷിപ്പും വേണേ കൈയ്യിലെത്തുന്നിവിടെ ചുമ്മാ നിന്നാൽ പോലും ഒറ്റസ്നാപ്പ് മതി സ്റ്റോറി മാറാൻ ലക്കുണ്ടെങ്കിൽ സ്റ്റാറും സ്കൈയ്യും താണ്ടി ഹൈയിലെത്തും ഒരുനാൾ പൂമ്പാറ്റയാവാൻ പലനാൾ പുഴുവാകണം ഒരു ജോഡി ചിറകാലെ വിണ്ണിൽ പതിയേ പതിയേ ഉയരേണം ഒരു പൂ മുത്തായി മാറാൻ ഒരു ചിപ്പിയിൽ വാഴണം ഒരു കോടി വർഷങ്ങളുള്ളിൽ തനിയേ തനിയേ കഴിയേണം മാനത്ത് വിണ്ണിൽ നിന്ന് താഴത്ത് മണ്ണിൽ വന്ന് ചേലൊത്ത സ്ക്രീനിൽ മിന്നണ്ടേ താരം നീയേ എല്ലാമേ ഇഷ്ടപ്പെട്ട് വല്ലാതെ കഷ്ടപ്പെട്ട് ശിഷ്യപ്പെട്ട് രക്ഷപ്പെട്ട് പടി കയറേണ്ടേ
Song video
Song details
വർഷം: 2026
സംഗീതം: സനൽ ദേവ്
ഗാനരചന: ഷർഫു, ഫെജോ
ഗായകർ: ഫെജോ, വിപിൻ കെ ശശിധരൻ, ശ്രുതി ശിവദാസ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: ആശകൾ ആയിരം
- Singer: ഫെജോ
- Singer: വിപിൻ കെ ശശിധരൻ
- Singer: ശ്രുതി ശിവദാസ്
- Film / album: ആശകൾ ആയിരം
- Composer: സനൽ ദേവ്
- Lyricist: ഷർഫു
- Lyricist: ഫെജോ