Malayalam lyrics

ചുരുൾമുടി ചുരുളോ കണ്ണിലെ കാണാ കടലോ ഹൊയ്
നെഞ്ചിലെ താളപ്പിഴയോ ഹൊയ്
തമ്മില് മോഹം പൂക്കണതോ ഹോയ്
നിൻ ഇരു വീലൻ പിന്നാലെ
നമ്മൾ ഇതൊട്ടി പോകണടോ ഹോയ്
വെമ്പൽ ഇരട്ടി കൂടണടോ ഹോയ്
ഡിമ്പിൾ പൂക്കുന്നുള്ളാലേ
ഇരവുകളരികിൽ കാതില് മൂളും പാട്ടല്ലേ
ഹാർട്ടില് ഡും ഡും ബീറ്റല്ലേ
സംഗതി നീയും കേട്ടില്ലേ ഉം....
നീ അരികെ പതിവായ് വരണേ
ശനിനായരുകൾ തികയണെവിടെ
കാൽ നടയായ് നാം ഈയിടയായ്
പല നട വഴി ഇടവഴിയിൽ
പൂത്തുലയണു ദേ
പുതുവഴികളിൽ ആകനുരാഗമണം
നിൻ സഹഗമനം
ഇരുകരമാട്ടി നടന്നെഴുതും പ്രണയ ചരിതം
ചായ പങ്കിൽ ഇനിയേ സഖിയേ
പുതിയരുചിയേ
ചുരുൾമുടി ചുരുളോ കണ്ണിലെ കാണാ കടലോ ഹൊയ്
നെഞ്ചിലെ താളപ്പിഴയോ ഹൊയ്
തമ്മില് മോഹം പൂക്കണതോ
നിൻ ഇരു വീലൻ പിന്നാലെ
നമ്മൾ ഇതൊട്ടി പോകണടോ ഹോയ്
വെമ്പൽ ഇരട്ടി കൂടണടോ ഹോയ്
ഡിമ്പിൾ പൂക്കുന്നുള്ളാലേ
അനുരാഗ മഴയിൽ തെരുവരുകുകളിൽ
തുള്ളിക്കൊരു കുടമായ്
പ്രണയ പ്രളയമായ് ഉം....

Song details

വർഷം: 2026

സംഗീതം: സനൽ ദേവ്

ഗാനരചന: സുഹൈൽ കോയ

ഗായകർ: സിഡ് ശ്രീറാം, സീബ ടോമ്മി

വർഗ്ഗീകരണം: നിർമ്മാണത്തിൽ

അഭിനേതാക്കൾ: ഗണപതി എസ് പൊതുവാൾ, പാർവ്വതി ബാബു

വിശദവിവരങ്ങൾ: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: അവറാച്ചൻ & സൺസ്