Malayalam lyrics

കറുത്തമുത്തേ
കുരുന്നു പൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ
കുടിലൊന്നു വയ്ക്കാം ഞാനാ പൂമരക്കൊമ്പിന്മേലേ
കൂട്ടിന്നു നീയും വേണം പാട്ടിന്നു താളം പോലെ
എന്‍ പ്രിയാ നീയെന്നുള്ളില്‍ കണിക്കൊന്ന പോലെ
കണിക്കൊന്ന പോലെ
കറുത്ത മുത്തേ
കുരുന്നു പൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ
കാണാത്ത കാറ്റിന്‍ കാതില്‍ കഥയൊന്നു ചൊല്ലാം
പൂഞ്ചോല കൊഞ്ചും ചിരിയില്‍ കളിവാക്ക് പറയാം
നിനക്കായി മോഹം തളിര്‍ക്കുന്നിതാ
കുളിര്‍ക്കാറ്റുപോലെ ചാരത്തുവാ
പിണക്കമെന്തേ നാം കൊതിച്ചതല്ലേ
ഇണങ്ങിനിന്നാല്‍ കുതിക്കാം ചിറകില്‍
കറുത്തമുത്തേ
കുരുന്നു പൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ
വാര്‍തിങ്കളോടും വാനില്‍ മേഘമായ് മാറാം
വിടരുന്ന പൂവിന്‍ നെഞ്ചില്‍ മഴത്തുള്ളിയാവാം
ഒഴുകുന്നു നമ്മള്‍ ഒന്നായിതാ ഒരു രാഗമായ് ലയിക്കുന്നിതാ
അകന്നു നിന്നാല്‍ ഞാന്‍ അടുക്കലെത്തും
അടുത്തു വന്നാല്‍ പറക്കാം ചിറകില്‍
കറുത്തമുത്തേ
കുരുന്നു പൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ
കുടിലൊന്നു വയ്ക്കാം ഞാനാ പൂമരക്കൊമ്പിന്മേലേ
കൂട്ടിന്നു നീയും വേണം പാട്ടിന്നു താളം പോലെ
എന്‍ പ്രിയാ നീയെന്നുള്ളില്‍ കണിക്കൊന്ന പോലെ
കണിക്കൊന്ന പോലെ
കറുത്ത മുത്തേ
കുരുന്നു പൂവേ കുസൃതിപ്പെണ്ണേ കണ്ണാളേ

Song video

Watch on YouTube

Song details

വർഷം: 2002

സംഗീതം: തേജ്‌ മനോജ്‌

ഗാനരചന: രാമസിംഹൻ (അലി അക്ബർ)

ഗായകർ: കെ ജെ യേശുദാസ്, സുജാത മോഹൻ

വിശദവിവരങ്ങൾ: ഷക്കീബ് വക്കം

Album: ബാംബൂ ബോയ്‌ സ്