Malayalam lyrics

കറുകറെ കറുത്തൊരു കാടാണേ
കാടൊരു കൂടാണേ
അതിനുള്ളിലിരിക്കണതെന്താണേ
ആയിരം നേരാണേ
അതു കണ്ടേ പോരാലോ
അകം കൊണ്ടേ പോരാലോ
കറുകറെ കറുത്തൊരു കാടാണേ
കാടൊരു കൂടാണേ
അതിനുള്ളിലിരിക്കണതെന്താണേ
ആയിരം നേരാണേ
അതു കണ്ടേ പോരാലോ
അകം കൊണ്ടേ പോരാലോ
അതു കണ്ടേ പോരാലോ
അകം കൊണ്ടേ പോരാലോ
കറുകറെ കറുത്തൊരു കാടാണേ
കാടഴകേഴാണേ
അതിനുള്ളിലിരിക്കണതെന്താണേ
ആയിരം നേരാണേ
അതു കണ്ടേ പോരാലോ
അകം കൊണ്ടേ പോരാലോ
ഇമ ചിമ്മാതെൻ പൂവേ
ഇളം കാലടി വെച്ചേ വാ
കാടിൻ ഉള്ളറിയേ
കനിവിൻ മഞ്ഞറിയേ
അതു നിൻ തുണയായ് വരുമരികേ
കാടിൻ കൺ നിറയേ
കരളോ വിണ്ടുടയേ
കനലായ് വരുമേ അതു പിറകേ
മലയും പുൽമേടും
മരവും കാട്ടാറും
കാതിൽ പെയ്തീടും സംഗീതം കേട്ടേ
കാറ്റിൻ തോളേറി ചാഞ്ഞേ പോകാമേ
ഇവിടോരോ നേരത്തും
നിറമോരോന്നാണല്ലോ
അതു കണ്ടറിഞ്ഞീടേണം
കറുകറെ കറുത്തൊരു കാടാണേ
കാടഴകേഴാണേ
അതിനുള്ളിലിരിക്കണതെന്താണേ
ആയിരം നേരാണേ
അതു കണ്ടേ പോരാലോ
അകം കൊണ്ടേ പോരാലോ
ഇമ ചിമ്മാതെൻ പൂവേ
ഇളം കാലടി വെച്ചേ വാ
ഓമൽകണ്മണിയേ
പിടയും നെഞ്ചകമായ്
മിഴികൾ തിരയും പൊരുളുകളോ
ഏതോ കൂരിരുളിൽ
ശില തൻ ഏടുകളിൽ
തെളിയാം ഒളിയാം ചുരുളഴിയാം
മനമോ വിങ്ങാതെ ചുവടോ വാടാതെ
കൂടെ പോരൂ നീയിനി കണ്ണെത്താ ദൂരം
ഓരോ നേരത്തും ഓരോ ചേലല്ലേ
അതിരില്ലാ കാടല്ലേ ലിപിയില്ലാ വാക്കല്ലേ
അകം കൊണ്ടറിഞ്ഞീടേണം
അതു കണ്ടേ പോരാലോ
അകം കൊണ്ടേ പോരാലോ
ഇമ ചിമ്മാതെൻ പൂവേ
ഇളം കാലടി വെച്ചേ വാ
കിളി പാടും പാട്ടുണ്ടേ
വിരൽ മീട്ടും കാറ്റുണ്ടേ
മലയോളം വീറുണ്ടേ
പുഴയാഴം വേരുണ്ടേ
അത് കാണാൻ പാടാണേ
വഴി തീരാ കാടാണേ
ഇമ ചിമ്മാതെൻ പൂവേ
ഇളം കാലടി വെച്ചേ വാ

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: പി എസ് ജയഹരി

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: വിധു പ്രതാപ്

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: കുവി