Malayalam lyrics
കരയൂ നീ കരയൂ കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ സീതയും ഊര്‍മ്മിളയും ജനിച്ചകാലം മുതല്‍ ശപിക്കപ്പെട്ടവരല്ലോ -സ്ത്രീകള്‍ ശപിക്കപ്പെട്ടവരല്ലോ എത്രയോ രേണുകമാര്‍ അഹല്യമാര്‍ ശകുന്തളമാര്‍ നിത്യഗദ്ഗദങ്ങളായി ഭൂമിയിലെ ദുഃഖസ്മരണകളായി! ദൈവവും മനുഷ്യനും ജനിച്ചകാലം മുതല്‍ ത്യജിക്കപ്പെട്ടവരല്ലോ സ്ത്രീകള്‍ ത്യജിക്കപ്പെട്ടവരല്ലോ അവരുടെ പ്രതികാരമഗ്നിയായി അവരുടെ കണ്ണുനീര്‍ കടലായി- ആ കടലിലെ രത്നങ്ങള്‍ കാമുകന്മാരുടെ കണ്ഠഭാരങ്ങളായി
Song video
Song details
വർഷം: 1972
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
അഭിനേതാക്കൾ: ശാരദ
വിശദവിവരങ്ങൾ: റായ്‌കാസ്
വിഡിയോ: ഗാനസ്നേഹി
Album: ബ്രഹ്മചാരി
- Singer: പി സുശീല
- Film / album: ബ്രഹ്മചാരി
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: വയലാർ രാമവർമ്മ