Malayalam lyrics
ഉം...ഉം...ഉം... ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ.... (ഓമനക്കുട്ടാ.....) തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ താരങ്ങളെല്ലാമുറങ്ങീ എന്റെ തങ്കമേ നീയും ഉറങ്ങൂ.... രാരീരോ രാരാരോ ഉം ഉം രാരീരരോ മനസ്സിന്റെ മടിയിൽ തലചായ്ച്ചുറങ്ങും മാമകമോഹങ്ങൾ തൊട്ടുണർത്തും (മനസ്സിന്റെ മടിയില്‍.....) മധുരപ്രതീക്ഷകൾ നിൻ രൂപമിട്ടു മലരിന്റെ മണിമുത്തു നീ കാലത്തിൻ കാവ്യമാകും എൻ കരളിന്റെ കുളിരുറങ്ങൂ ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ.... ഇരുൾമൂടി നിൽക്കുമെൻ ജീവിതപാതയിൽ ഒരു മൺവിളക്കായ് വെളിച്ചമേകൂ (ഇരുൾമൂടി....) അരുമക്കിടാവേ എൻ ആനന്ദമേ അണിയിച്ച മനതാരിൽ നീ അഭിലാഷ മണിമുത്തകൾ അതറിയാതെ നീയുറങ്ങീ (ഓമനക്കുട്ടാ.....)
Song details
വർഷം: 1978
സംഗീതം: കെ ജെ ജോയ്
ഗാനരചന: ചവറ ഗോപി
ഗായകർ: പി സുശീല
വരികൾ: ജയലക്ഷ്മി രവി
Album: മറ്റൊരു കർണ്ണൻ
- Singer: പി സുശീല
- Film / album: മറ്റൊരു കർണ്ണൻ
- Composer: കെ ജെ ജോയ്
- Lyricist: ചവറ ഗോപി