Malayalam lyrics

ഏയ് ബുദ്ദൂസ് കമോണ്‍
തലക്കനം കൂടും അരപ്പിരിചോരാ...
തലക്കനം കൂടും അരപ്പിരിചോരാ നിന്റെ
തുടുത്ത കവിളും വരയന്‍മീശയും റോമിയോ ഗെറ്റപ്പും
കണ്ടു ഞങ്ങള്‍ മയങ്ങുമെന്നാണോ
കുടവയറാ മുതുക്കിഴവാ നിങ്ങടെ
കറക്കുക്കമ്പനി ഞങ്ങളിന്നു പൂട്ടിത്തന്നേക്കാം
അഹാ കണ്ടില്ലേ പൊങ്ങച്ചം എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം കൂടും)
ലലലലല.....
മൂക്കത്തു കോപം മാറ്റിത്തരാം ഞാന്‍ രതിമന്മഥനല്ലേ
പെണ്ണൊന്നു ഞങ്ങള്‍ കെട്ടിത്തരാല്ലോ തെല്ലൊന്നടങ്ങൂന്നേ
അഹ കണ്ടില്ലേ പൊങ്ങച്ചം എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം കൂടും....)
ലലലലല..ലലലല....
പുളുന്തനാണേലും കുറുക്കന്റെ നോട്ടം എപ്പോഴും അവിടെ തന്നെ
മണ്ടിക്കും ഞങ്ങള്‍ ചങ്കൂറ്റമുണ്ടേല്‍ തണ്ടൊന്നെടുക്കാമോ
അഹ കണ്ടില്ലേ പൊങ്ങച്ചം എല്ലാരും വന്നാട്ടേ
പഞ്ചാരവീരന്മാര്‍ കറങ്ങിവീണേ
(തലക്കനം കൂടും....)

Song details

വർഷം: 1978

സംഗീതം: കെ ജെ ജോയ്‌

ഗാനരചന: ചവറ ഗോപി

ഗായകർ: വാണി ജയറാം, കോറസ്

വിശദവിവരങ്ങൾ: ജയ

Album: മറ്റൊരു കർണ്ണൻ