Malayalam lyrics
കാണാക്കണ്ണീര്‍ തൂവണിക്കണ്ണില്‍ പൂത്ത നൊമ്പരത്തില്‍ താനേ മിന്നും തൂമെഴുകിന്‍ തിരിനാളമാളുമ്പോള്‍ മെല്ലേ ഏതോ സാന്ത്വനമായി ഏതോ സൗഹൃദമായി ഉള്ളില്‍ ചെര്‍ന്നലിയാന്‍ നെഞ്ചില്‍ പൂത്തുലയാന്‍ ഇളമഞ്ഞണിഞ്ഞ തെന്നലേ നീ വാ (കാണാക്കണ്ണീര്‍ ) മിഴികളിലിതളാടും നിറദീപമേ നിറയുമൊരിരുള്‍ മാഞ്ഞു തെളിയില്ലയോ ശ്രുതികളിലിടറാതെ മധുരാഗമായി മനസ്സിലെ ലയവീണ തഴുകില്ലയോ ഈറന്‍ കൊണ്ടു നില്‍ക്കും മഴമുകിലോരമേതോ കനല്‍ക്കാറ്റിലാടും ചെറുകുലുതാരമായി ഇതള്‍ വീണടര്‍ന്നു വാടി നിന്നു പോയി (കാണാക്കണ്ണീര്‍ ) പകലുകള്‍ തിരിയാളും ചുടുവേനലില്‍ ചിറകുകള്‍ കരിയുന്ന കിളിയാകവേ അലകളിലുഴലുന്ന ജലയാത്രയില്‍ അലിവുകള്‍ മെനയുന്ന തുഴ വീഴവേ കുളിര്‍ മാഞ്ഞു പോകും മനശിശിരങ്ങള്‍ പോലെ അകം നൊന്തു പാടും മൃദുസ്വരധാര പോലെ അലിയാതലിഞ്ഞ മൗനമായി ഞാന്‍ (കാണാക്കണ്ണീര്‍ )
Song video
Song details
വർഷം: 1995
സംഗീതം: രാജാമണി
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകർ: ബിജു നാരായണൻ, കോറസ്
രാഗം: ആഭേരി
അഭിനേതാക്കൾ: ജനാർദ്ദനൻ, ദേവയാനി, മുകേഷ്
വരികൾ: മാധവഭദ്രൻ
Album: അച്ഛൻ രാജാവ് അപ്പൻ ജേതാവ്
- Singer: ബിജു നാരായണൻ
- Singer: കോറസ്
- Film / album: അച്ഛൻ രാജാവ് അപ്പൻ ജേതാവ്
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി