Malayalam lyrics

കൺ തുറന്നു കാണും മായാജാലമായ്
വേറൊന്നായ് നീ മാറുന്നെന്തു വേഗം
എന്നിലായ് മെനഞ്ഞേ നീയും ലോകമായ്
ഉള്ളിൽ ചെന്നാൽ ഉള്ളം നീയഴിക്കും
കണ്ടതൊക്കെ മാറിടും മെല്ലെ മെല്ലെ ഏറിടും
കെട്ടും മട്ടും പുത്തൻ ചേല താനൊരുക്കം
വന്നെത്തും വെണ്ണിലാവു കൂട്ടമായ്
തഞ്ചത്തിൽ പമ്മിയൊന്നു നോക്കുമായ്
കൺകെട്ടിൻ കൂട്ടിലേയ്ക്ക് വന്നിടും
ഓരോരോ ഭാവമുള്ളൊരാളുകൾ
മൺചെരാതു മിന്നും വെട്ടം മാത്രമായ്
രാവാണെങ്ങും മായുന്നേ വെളിച്ചം
കിനാവു പോലെ തോന്നും ജീവിതം
പട്ടം പോലെ നൂലില്ലാ പറക്കും
ജാലകം തുറന്നിടാം രാമുറുക്കു കോണിലായ്
നിന്നെത്തന്നെ ഒന്നൊന്നായ് നീ തുറക്കും
മേഘത്തിൻ മേലാപ്പൂരുമ്പോൾ
ആകാശം നാണിക്കും പോലെ ഓ
താരക്കം ചിമ്മുന്നോനല്ലേ
നീയില്ലാതാവുന്നോ നീയേ
വല്ലാതെ മൂടിവെച്ചതൊക്കെയും
കാലങ്ങൾ കൂട്ടി വെച്ചതൊക്കെയും
തീ പോലെ നിന്നിലേയ്ക്ക് വന്നിടും
ഖണ്ഡിപ്പിൻ കൂട്ടിലെ സ്വകാര്യമായ്

Song video

Watch on YouTube

Song details

വർഷം: 2026

സംഗീതം: ഇഷാൻ ച്ഛബ്ര

ഗാനരചന: ബി കെ ഹരിനാരായണൻ

ഗായകർ: ആഹി അജയൻ

വിശദവിവരങ്ങൾ: ഗാനസ്നേഹി

Album: സ്പാ