Malayalam lyrics
ആഹാ...ഹാ...ഉംഹും ഉംഹും... കടലും കരയും ചുംബനത്തില് കാറ്റും ലതയും ചുംബനത്തില് വാനവും ഭൂമിയും ആലിംഗനം ചെയ്യും വാസന്തമണ്ഡപം ചക്രവാളം ചക്രവാളം...ചക്രവാളം.... (കടലും കരയും ചുംബനത്തില്) ശാരദസുന്ദര സന്ധ്യാവാനം തരംഗ ചഞ്ചല സ്വാഗതഗാനം ആ...മറ്റൊരു സന്ധ്യയായ് ഓമന നിന്നൂ മറ്റൊരു സാഗരമായ് നീ ഉയര്ന്നൂ.... ഉയര്ന്നൂ...ഉയര്ന്നൂ.... മറ്റൊരു സാഗരമായ് നീ ഉയര്ന്നൂ.... ആഹാഹാ ആഹാഹാ ആഹാഹാ...ആ... (കടലും കരയും ചുംബനത്തില്...) മാദക സായാഹ്ന സിന്ദൂരങ്ങള് വാരിച്ചൂടി നിന് പ്രമദ കപോലം.. ആ...ആടിത്തുള്ളിയും തളരാത്ത തിരപോല് ആളുകയാണെന് ചപലവികാരം... വികാരം...വികാരം... ആളുകയാണെന് ചപലവികാരം... ആഹാഹാ ആഹാഹാ ആഹാഹാ...ആ...
Song details
വർഷം: 1977
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: പി ജയചന്ദ്രൻ, പി സുശീല
രാഗം: മോഹനം
ഹിന്ദുസ്ഥാനി രാഗം: ഭൂപാളി, ഭൂപ്, ദേശ് കാർ, ജൈത് കല്യാൺ
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
Album: ഭാര്യാവിജയം
- Singer: പി ജയചന്ദ്രൻ
- Singer: പി സുശീല
- Film / album: ഭാര്യാവിജയം
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി